ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണ സമ്മാനമായി 4.2 കോടി

Share our post

കോഴിക്കോട് : മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മലബാര്‍ മില്‍മ 4.2 കോടി രൂപ നല്‍കും. മലബാര്‍ മില്‍മ ഭരണ സമിതിയുടെതാണ് തീരുമാനം.

ജൂലൈയില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപവീതം അധികവിലയായി നല്‍കിയാണ് മില്‍മയുടെ ഓണ സമ്മാനം. ജൂലൈയില്‍ സംഘങ്ങള്‍വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.

സംഘങ്ങള്‍ അതത് കര്‍ഷകര്‍ക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്പ് കൈമാറും. അധികമായി നല്‍കുന്ന വില കൂടി കണക്കാക്കുമ്പോള്‍ മില്‍മ ആഗസ്തില്‍ നല്‍കുന്ന ശരാശരി പാല്‍ വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലുമാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്.

വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാനാകുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയും മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!