Kannur
പാടങ്ങൾ വരണ്ടുണങ്ങി; സങ്കടമഴയിൽ നെൽക്കർഷകർ
പയ്യന്നൂർ: തിരിമുറിഞ്ഞൊഴുകേണ്ട തിരുവാതിര ഞാറ്റുവേലയിൽ ഇക്കുറി മഴയില്ല. വൈകിയെത്തിയ കാലവർഷം ഒരാഴ്ചത്തെ പെയ്ത്തിൽ അവസാനിച്ചു. ഇന്ന് കർഷക ദിനമെത്തുമ്പോൾ നെൽകർഷകന്റെയുള്ളിൽ സങ്കടമഴയാണ് പെയ്യുന്നത്. വെള്ളമില്ലാത്തതിനാൽ മിക്ക പാടശേഖരങ്ങളിലും ഞാറ് പറിച്ചുനടാൻ വൈകി.
വൈകിയെത്തിയ മഴക്കു ശേഷം പറിച്ചുനട്ട നെൽച്ചെടികൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രണ്ടാംവിള വയലിനെ അപേക്ഷിച്ച് ഒരു വിളമാത്രമെടുക്കുന്ന ഉയർന്ന പ്രദേശത്തെ വയലുകളിലാണ് നാട്ടിപ്പണി കടുത്ത പ്രതിസന്ധിയിലായത്.
വേനൽ മഴയില്ലാത്തതിനാൽ വൈകിയാണ് പല സ്ഥലങ്ങളിലും ഞാറിട്ടത്. ജൂൺ അവസാന വാരമെങ്കിലും പറിച്ചുനടാമെന്ന പ്രതീക്ഷയാണ് ഈ വർഷം തകർന്നത്.
ഒരു വിളവയലുകൾ ഉണങ്ങി വരണ്ട നിലയിലാണ്. മഴയുടെ അഭാവം കാരണം സമീപത്തെ തോടുകളിൽ പോലും വെള്ളമെത്തിയില്ല. ഇതു മൂലം കെട്ടി കയറ്റാനും സാധിച്ചില്ലെന്ന് കർഷകർ പറയുന്നു. മുൻ കാലങ്ങളിൽ വിഷു കഴിഞ്ഞ ഉടനെ ലഭിക്കുന്ന വേനൽമഴയിൽ വിത്തിടുകയും ഇടവപ്പാതി തുടങ്ങിയ ഉടൻ പറിച്ചുനടുകയുമാണ് പതിവ്.
തിരുവാതിര ഞാറ്റുവേല തുടങ്ങുമ്പോഴേക്കും ചെടി മണ്ണിൽ ഉറച്ചിരിക്കും. ഈ ടൈംടേബിളാണ് താളം തെറ്റിയത്. വൈകി പെയ്യാൻ തുടങ്ങിയ മഴ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതും അസ്ഥാനത്തായി. പറിച്ചുനട്ട ഞാറ് വെള്ളമില്ലാതെ നശിക്കുകയാണ് മിക്കയിടങ്ങളിലും. 10 ദിവസമായി ജില്ലയിൽ ചാറ്റൽ മഴപോലുമില്ല. പലരും മോട്ടോർ ഉപയോഗിച്ച് നനക്കുകയാണ്.
മഴയില്ലെന്നതിനു പുറമെ കടുത്ത വെയിൽ കൂടിയായതോടെ ഇതും അപ്രായോഗികമായി. വെയിലിൽ പമ്പുചെയ്ത വെള്ളം ചൂടാവുകയും കൃഷി പഴുത്തു പോവുകയും ചെയ്യുമെന്ന് പഴയ കാല കർഷകർ പറയുന്നു. സ്വാഭാവികമായ മഴയോ ജലാശയങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമോ ഉണ്ടെങ്കിൽ മാത്രമെ നെൽചെടികൾ നിലനിൽക്കൂ എന്നാണ് ഇവരുടെ അഭിപ്രായം.
മഴ വൈകിയാലും ശാസ്ത്രീയ കൃഷി രീതിയും പുതിയ നെൽവിത്തുകളും ഉപയോഗിക്കുന്നതിനാൽ തരക്കേടില്ലാത്ത വിളവാണ് മുൻവർഷങ്ങളിൽ ലഭിച്ചിരുന്നത്. ഒന്നാം വിളയിൽ ഹെക്ടറിന് 4000 കിലോ നെല്ലു വരെ ലഭിച്ചുവരുന്നു. എല്ലാ ജോലിക്കും യന്ത്രം ഉള്ള പക്ഷം ലാഭകരമാണ് കൃഷി. എന്നാൽ യന്ത്രമില്ലാത്ത വയലുകളിൽ വൻ നഷ്ടവുമാണ്. നഷ്ടം സഹിച്ചും കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ചവർക്കാണ് കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായത്.
മഴയെ ആശ്രയിച്ചുള്ള കൃഷി ഇനി സാധ്യമല്ലെന്നാണ് കർഷകർ പറയുന്നത്. കൃത്രിമമായി വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം നെൽകൃഷി പൂർണമായും ഇല്ലാതാവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കരനെൽ കൃഷിക്കുൾപ്പെടെ സർക്കാർ സബ്സിഡി നൽകുന്നുണ്ടെങ്കിലും കൃഷി നിലനിൽക്കണമെങ്കിൽ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് ജലസേചന സൗകര്യം വിപുലപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
Kannur
കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.
Kannur
സി.പി.എമ്മിന്റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു