വില വർധനവിനെതിരെ എസ്.ഡി.പി.ഐ വിളക്കോടിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വിളക്കോട്: നിത്യോപയോഗ സാധനങ്ങളുടെവില വർധനവിനെതിരെ എസ്.ഡി.പി.ഐവിളക്കോട് ബ്രാഞ്ച് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. വിളക്കോട് ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ. മുഹമ്മദലി, ബ്രാഞ്ച് പ്രസിഡന്റ് .
കെ. ഹംസ, വൈസ് പ്രസിഡന്റ് നിയാസ് ചെങ്ങാടി, ട്രഷറർ പി. അബ്ദുറഹ്മാൻ, ജോ: സെക്രട്ടറി അജ്മൽതുടങ്ങിയവർ നേതൃത്വം നൽകി.വിദ്വേഷം പരത്തലല്ല ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന മുദ്രാവാക്യം ഉയർത്തി വില വർധനവിനെതിരെ എസ്.ഡി.പി.ഐ ജില്ലാകമ്മിറ്റി ആഗസ്ത് 10മുതൽ 17 വരെ നടത്തുന്ന പ്രതിഷേധ വാരത്തിൻറെ ഭാഗമായാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.