Kerala
വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റം; ഉടമക്ക് ചെറിയ പിഴ, പണി ചെയ്തവര്‍ക്ക് ‘ഉഗ്രന്‍ പണി’

വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്കെതിരേ ഉഗ്രന്‍ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്.
2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഒരുവര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിയും. തുടര്‍ന്നാണ് നടപടിയുമായി ഇവരെ സമീപിക്കുക. നമ്പര്‍പ്ലേറ്റ് മടക്കിയും മറച്ചുവെച്ചുമുള്ള വാഹനങ്ങളുപയോഗിച്ച് പല കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ നിയമനടപടി സ്വീകരിക്കാതിരുന്ന വര്‍ക്ക്ഷോപ്പുകാര്‍ക്കെതിരേ പണി തുടങ്ങിയിരിക്കുന്നത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്‌ക്കേണ്ടത്. എന്നാല്‍, ഒരു വണ്ടിക്ക് ചെറിയ രൂപമാറ്റമാണെങ്കിലും ഒരുലക്ഷം രൂപവരെ വര്‍ക്ക്ഷോപ്പ് ഉടമയില്‍നിന്ന് ഈടാക്കാന്‍ സാധിക്കും.
അനധികൃത രൂപമാറ്റം വരുത്തിയ വാഹന ഉടമകളെയും സ്ഥാപനങ്ങളെയും പിടികൂടാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക ദൗത്യത്തില്‍ ആദ്യഘട്ടം പിടികൂടിയത് 20 ഇരുചക്രവാഹനങ്ങള്‍. ഇവയുടെ ഉടമകളോട് അധികൃതര്‍ക്കു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. സൈലന്‍സറുകള്‍ മാറ്റിവെച്ച വാഹനങ്ങളാണ് ഇവയെല്ലാം. ബുധനാഴ്ച കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുള്‍പ്പെടെയുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, വാഹനഡീലര്‍മാരുടെ സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
വാഹനങ്ങളുടെ ഷോറൂമുകളില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ എട്ട് വര്‍ക്ക്ഷോപ്പുകള്‍ക്കെതിരേയും നടപടിയുണ്ട്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിനു ശേഷമാകും തുടര്‍നടപടികളിലേക്ക് പോകുക. വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.
Kerala
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്


കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.
Kerala
ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത


ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
Kerala
കേരളത്തില്‍ മാത്രം 118 ഒഴിവുകള്‍; യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 2691 അപ്രന്റിസ്


യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട്. ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്.അപേക്ഷകര്‍ സ്വന്തം സംസ്ഥാനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. ഒരുവര്‍ഷമാണ് പരിശീലനം. വിവരങ്ങള്‍ക്ക്: www.unionbankofindia.co.in അവസാന തീയതി: മാര്‍ച്ച് 5.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്