Connect with us

Kannur

ഓണത്തിന് കൂടുതൽ വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി

Published

on

Share our post

ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും കൂടുതൽ വിനോദയാത്രാ പാക്കേജുമായി കെ. എസ്. ആർ. ടി .സി ബജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.
വാഗമൺ-മൂന്നാർ: ആഗസ്റ്റ് 25, 30 തീയ്യതികളിൽ വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം വാഗമണിലെത്തും. തുടർന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയും ബസിൽ സൈറ്റ് സീയിങ്ങും നടത്തും. വൈകീട്ട് ആറ് മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി ക്യാമ്പ് ഫയർ.

രണ്ടാം ദിവസം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട് ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, മാലൈ കള്ളൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും മൂന്നാർ: ആഗസ്റ്റ് 25, 30 തീയ്യതികളിൽ വൈകിട്ട് ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടും. ഇരവികുളം നാഷണൽ പാർക്ക്, എക്കോ പോയിന്റ്, ബോട്ടാണിക്കൽ ഗാർഡൻ, ഫ്‌ളവർ ഗാർഡൻ, ഷൂട്ടിംഗ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദർശിച്ച് അന്ന് രാത്രി മൂന്നാറിലെ ഹോട്ടലിൽ താമസം.

രണ്ടാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, പൊന്മുടി ഡാം, മാലൈ കള്ളൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ഫോട്ടോ പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.ഗവി: ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപ്പിൽ കമ്പം ഭാഗത്തേക്ക് പോകും.

മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെൻസ്റ്റോക്ക് പൈപ്പ് ലൈൻ, വ്യൂ പോയിന്റുകൾ എന്നിവ സന്ദർശിച്ച് വൈകിട്ട് ബസിൽ രാമക്കൽമേട് സന്ദർശിച്ച് കുമളിയിലെ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഗവിയിൽ ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.
റാണിപുരം-ബേക്കൽ കോട്ട-ബീച്ച്: ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് ആന്റ് പാർക്ക് എന്നിവ സന്ദർശിച്ച് രാത്രി ഒമ്പത് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.
പൈതൽമല-പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം: ജില്ലയിലെ പ്രശസ്തമായ മൂന്നു ഡെസ്റ്റിനേഷനുകൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജ് രാവിലെ 6.30നാണ് തുടങ്ങുക. രാത്രി ഒമ്പതിന് തിരിച്ചെത്തും.
വയനാട്: തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിൻ ട്രീ എന്നീ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന പാക്കേജ് രാവിലെ ആറ് മണിക്ക് തുടങ്ങി രാത്രി 10.30ന് അവസാനിക്കും. ഫോൺ: 8089463675, 9496131288.


Share our post

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

ക​ണ്ണൂ​ർ: ലോ​ക വ​നി​താ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​രു​മ്പ പു​ഴ 26 ത​വ​ണ നീ​ന്തി​ക്ക​ട​ന്ന് നാ​ല് വ​നി​ത​ക​ള്‍. ജ​ല അ​പ​ക​ട സാ​ധ്യ​ത​ക​ളി​ല്‍നി​ന്ന് വ​നി​ത​ക​ള്‍ സ്വ​യ​ര​ക്ഷ​ക്കും പ​ര​ര​ക്ഷ​ക്കും പ്രാ​പ്ത​രാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് നീ​ന്ത​ല്‍ പ്ര​ക​ട​നം. പെ​ര​ള​ശ്ശേ​രി​യി​ലെ വി.​കെ. ഷൈ​ജീ​ന, ച​ക്ക​ര​ക്ക​ല്ലി​ലെ പി. ​ദി​ല്‍ഷ, മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി വി​ന്‍ഷ ശ​ര​ത്ത്, ക​ട​മ്പൂ​ര്‍ സ്വ​ദേ​ശി​നി അ​പ​ര്‍ണ വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ് ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​ന​സ​ന്ദേ​ശ നീ​ന്ത​ലി​ല്‍ പ​ങ്കെ​ടു​ത്ത​ത്.നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ ഡോ. ​ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​യു​ടെ​യും കേ​ര​ള പൊ​ലീ​സ് കോ​സ്റ്റ​ല്‍ വാ​ര്‍ഡ​ൻ വി​ല്യം​സ് ചാ​ള്‍സ​ന്റെ​യും ശി​ക്ഷ​ണ​ത്തി​ല്‍ ഒ​രു വ​ര്‍ഷം മു​മ്പാ​ണ് നാ​ലു​പേ​രും നീ​ന്ത​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ന​വം​മ്പ​റി​ല്‍ ന​ട​ന്ന ദീ​ര്‍ഘ​ദൂ​ര നീ​ന്ത​ല്‍ യ​ജ്ഞ​ത്തി​ലും ഇ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. വി​ന്ന​ര്‍ലാ​ൻ​ഡ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​പോ​ട്‌​സ് അ​ക്കാ​ദ​മി​യും ഭാ​ര​തീ​യ ലൈ​ഫ് സേ​വി​ങ് സൊ​സൈ​റ്റി​യും ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി​യും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് ഗാ​ര്‍ഡ് കം ​സ്വി​മ്മി ട്രെ​യി​ന​ര്‍ പ​രി​ശീ​ല​ന​വും ഇ​വ​ര്‍ പൂ​ര്‍ത്തീ​ക​രി​ച്ചു.ക​ഴി​ഞ്ഞ​വ​ര്‍ഷം ക​ണ്ണൂ​ര്‍ ഡി.​ടി.​പി.​സി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ലും ബേ​പ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ലും ഇ​വ​ര്‍ വി​ജ​യി​ക​ളാ​യി​രു​ന്നു. വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം നേ​ടി ക​യാ​ക്കി​ങ് രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്ക​ണ​മെ​ന്നാ​ണ് നാ​ലു​പേ​രു​ടെ​യും ആ​ഗ്ര​ഹം. ഇ​തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ക്കി​ട​യി​ലാ​ണ് വ​നി​താ​ദി​ന സ​ന്ദേ​ശ നീ​ന്ത​ലി​ല്‍ ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത​ത്.മാ​സ്റ്റേ​ഴ്‌​സ് അ​ത്ല​റ്റി​ക് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വ് സ​രോ​ജ​നി തോ​ലാ​ട്ട് നീ​ന്ത​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി. അ​നി​ഷ​യും പ​രി​ശീ​ല​ക​ന്‍ ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​യും ചേ​ര്‍ന്ന് നീ​ന്തി​ക്ക​യ​റി​യ വ​നി​ത​ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.


Share our post
Continue Reading

Kannur

മാടായി കോളജിന് നാക് എ ഗ്രേഡ്; പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കും അംഗീകാരം

Published

on

Share our post

പഴയങ്ങാടി: ദേശീയ കോളജ് ഗുണ പരിശോധന കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് എ ഗ്രേഡ്.നാക് അക്രഡിറ്റേഷന്റെ രണ്ടാം തലത്തിലാണ് കോളജ് ഈ നേട്ടം കൈവരിക്കുന്നത്. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങളിലുണ്ടായ മുന്നേറ്റം, അത്യാധുനിക സെമിനാർ ഹാൾ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ, കായിക ഇനങ്ങളിലെ ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച അംഗീകാരങ്ങൾ, ക്യാംപസ് സൗഹൃദ ഇടങ്ങൾ എന്നിവ മൂല്യനിർണയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 6 ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് കോളജിലുള്ളത്.ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന കോളജിന്റെ പാരിസ്ഥിതിക സൗഹാർദപരമായ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യപാഠ്യേതര മികവുകൾ എന്നിവയ്ക്ക് സംഘത്തിന്റെ പ്രത്യേക പരാമർശം ഉണ്ടായതായി കോളജ് ഭരണസമിതി പ്രസിഡന്റ് എം.കെ.രാഘവൻ എംപി, പ്രിൻസിപ്പൽ എം.വി.ജോണി, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. കെ.രാജശ്രീ.എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kannur

ലേഡി ഡ്രോൺ പൈലറ്റ് @ 61

Published

on

Share our post

ചക്കരക്കൽ:പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾക്കുമേൽ വളപ്രയോഗത്തിനും ജൈവ കീടനാശിനി പ്രയോഗത്തിനും ഡ്രോൺ ഉപയോഗിക്കുന്നത് ഒരു സാധാരണ കാഴ്‌ചയാണിന്ന്‌. എന്നാൽ ഡ്രോൺ പറത്തുന്നത്‌ അറുപത്തിയൊന്നുകാരിയാകുമ്പോൾ അത്‌ അസാധാരണമാകും. തലമുണ്ട ജനശക്തി റോഡിലെ വത്സാലയത്തിൽ എം.സി ഗീതയാണ്‌ ഡ്രോൺ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ വനിത. മുണ്ടേരി സി.ഡി.എസിന് കീഴിൽ കുടുംബശ്രീ മുഖേനയാണ് മികച്ച നെൽ കർഷകയായ ഗീത ഡ്രോൺ പൈലറ്റ്‌ ലൈസൻസിനായി അപേക്ഷിച്ചത്. പ്രാഥമിക പരിശോധനകൾക്കുശേഷം എഫ്എ.സി.ടി പരിശീലനത്തിന് യോഗ്യത നേടി. തുടർന്ന് ചെന്നൈ ഗരുഡ എയർ സ്പേസിൽ രണ്ടാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ലൈസൻസ്‌ നേടി. ആഴ്ചകൾക്കുള്ളിൽത്തന്നെ കുടുംബശ്രീ മുഖേന 10 ലക്ഷം രൂപ വിലവരുന്ന ഡ്രോണും ലഭിച്ചു. കൃഷിഭവൻ മുഖേനയാണ് ഓർഡറുകൾ ലഭിക്കുന്നത്. ഒരേക്കർ നെൽപ്പാടത്ത് ജൈവ കീടനാശിനി തളിക്കാൻ 10 മിനിറ്റ്‌ മതി. 800 രൂപയാണ് ഫീസ്‌. മലയോര മേഖലയിൽനിന്നും ഓർഡറുകൾ ലഭിക്കുന്നു. പ്രോത്സാഹനവുമായി ഭർത്താവ് വത്സലനും മകൻ വിജിത്തും ഒപ്പമുണ്ട്‌.


Share our post
Continue Reading

Trending

error: Content is protected !!