കേരളം ‘ഫിറ്റല്ല’; മദ്യ ഉപഭോഗം കുറഞ്ഞു

Share our post

പാലക്കാട്‌ : മദ്യ ഉപഭോഗത്തിൽ കേരളം പിന്നിലെന്ന്‌ കണക്കുകൾ. ദേശീയ ശരാശരിയേക്കാൾ (14.6 ശതമാനം) കുറവാണ്‌ കേരളത്തിന്റെ (12.4 ശതമാനം) മദ്യ ഉപഭോഗം. മദ്യപിക്കുന്നവരുടെ അനുപാതത്തിൽ ഇരുപത്തിയൊന്നാം സ്ഥാനമേ കേരളത്തിനുള്ളൂ. ഒന്നാമത്‌ ഛത്തീസ്ഗഢാണ്‌–35.6ശതമാനം. കേരളത്തിന്റെ മൂന്നിരട്ടി. പിന്നാലെ ത്രിപുര 34.7, പഞ്ചാബ് 28.5 എന്നിവയാണ്‌.

കേരളത്തിൽ 309 ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റ്‌ മാത്രമാണുള്ളത്‌. കർണാടകത്തിൽ 3,980, തമിഴ്നാട്ടിൽ 5,329 ഔട്ട്‌ലെറ്റുകളുണ്ട്‌. 2012–13ൽ സംസ്ഥാനത്ത്‌ വിറ്റത് 244.33 ലക്ഷം കെയ്സ് വിദേശമദ്യമാണ്‌. 2022-23ൽ 19.99 ലക്ഷമായി കുറഞ്ഞു.

സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.3 ശതമാനമായി എക്സൈസ് വരുമാനം കുറഞ്ഞു. എക്സൈസ് വരുമാനത്തിൽ ഇരുപത്തി മൂന്നാം സ്ഥാനത്താണ് കേരളം. മദ്യത്തിന്റെ വിൽപ്പനനികുതികൂടി കണക്കാക്കിയാലും കഴിഞ്ഞ വർഷം സംസ്ഥാനത്തിന്‌ ലഭിച്ചത്‌ ആകെ റവന്യൂ വരുമാനത്തിന്റെ 13.4ശതമാനം മാത്രമാണ്‌. കേരളത്തിൽ മയക്കുമരുന്ന്‌ ഉപഭോഗവും കുറഞ്ഞു. കഞ്ചാവ്‌ ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്‌. സംസ്ഥാനത്ത്‌ 0.1 ശതമാനവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!