പോസ്റ്റൽ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് പേരാവൂരിലെ യു.എം.സി അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി

പേരാവൂർ: ഇന്ത്യൻ പോസ്റ്റൽ വകുപ്പുമായി സഹകരിച്ച് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് മെമ്പർമാർക്ക് 10 ലക്ഷം വരെ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. ഇൻഡ്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് കണ്ണൂർ ജില്ലാ മാനേജർ കെ. ശിശിര പദ്ധതി ഉദ്ഘാടനം ചെയ്തു. യു.എം.സി യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, പേരാവൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ അണിയേരി സംയുക്ത്, ചേംബർ ഭാരവാഹികളായ വി.കെ. രാധാകൃഷ്ണൻ, സി. രാമചന്ദ്രൻ, നാസർ ബറാക്ക, സൈമൺ മേച്ചേരി , പ്രവീൺ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.