ജി.പി.എസ്.വീണ്ടും തലവേദനയാകുന്നു; മോട്ടോര്‍ വാഹന വകുപ്പ് നിബന്ധന കടുപ്പിച്ചു

Share our post

പൊതുയാത്രാ, ചരക്ക് വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്ന കമ്പനികള്‍ക്കുള്ള വ്യവസ്ഥകള്‍ മോട്ടോര്‍ വാഹന വകുപ്പ് ശക്തമാക്കിയതോടെ ഭൂരിഭാഗം കമ്പനികളും സംസ്ഥാനത്തെ പ്രവര്‍ത്തനം നിര്‍ത്തിയത് വാഹന ഉടമകളെ വലയ്ക്കുന്നു. 50 ലക്ഷം രൂപ സുരക്ഷാനിക്ഷേപം അടച്ച് ഒരു കമ്പനി മാത്രമാണ് പ്രവര്‍ത്തനാനുമതി നേടിയത്.

മറ്റു കമ്പനികളുടെ ജി.പി.എസ്. ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ഇനി പുതിയവ ഘടിപ്പിക്കേണ്ടി വരും. തട്ടിക്കൂട്ട് കമ്പനികളെ ഒഴിവാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ജി.പി.എസ്. കമ്പനികള്‍ക്കുള്ള മാനദണ്ഡം ശക്തമാക്കിയത്. എന്നാല്‍, 50 ലക്ഷം രൂപ ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥ ചെറുകിട കമ്പനികള്‍ക്ക് സ്വീകാര്യമല്ല.

ജി.പി.എസ്. ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച് സുരക്ഷാമിത്ര സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന ഡീലര്‍മാര്‍ ലൈസന്‍സിന് ഏഴു ലക്ഷം രൂപ അടയ്ക്കണം.

ഈ നിബന്ധന ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് ഭൂരിഭാഗം ഡീലര്‍മാരും പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവര്‍ വില്‍പ്പന നടത്തിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ടാക്‌സി വാഹനങ്ങളില്‍ ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബന്ധമാണ്. പെര്‍മിറ്റുള്ള ചരക്കുവാഹനങ്ങള്‍, ബസുകള്‍ എന്നിവയ്‌ക്കെല്ലാം ജി.പി.എസ്. നിര്‍ബന്ധമാണ്. ഇവ ഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചാലേ വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!