Kannur
പൊന്നിൻ ചിങ്ങത്തെ വരവേറ്റ് കര്‍ഷകർ; പ്രതീക്ഷകളുടെ കൃഷിപാഠം

കണ്ണൂർ : പ്രളയവും കോവിഡുമെല്ലാം മറനീക്കിയ ഈ ചിങ്ങപ്പുലരിയിൽ പൂച്ചൂടി, പൂവിളിയുമായി കൃഷിയും കർഷകരുമെത്തും. ചിങ്ങം ഒന്നിലെ കർഷകദിനാചരണത്തിനായി എല്ലാ പഞ്ചായത്തുകളും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ എല്ലാ പഞ്ചായത്തുകളിലും കർഷകദിനാചരണ പരിപാടികൾ നടക്കും.
ചിങ്ങമാസത്തെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കിയത് 10,000 പുതിയ കൃഷിയിടങ്ങളാണ്. ഓരോ വാർഡിലും ആറു വീതം കൃഷിയിടങ്ങളാണു പുതുതായി കണ്ടെത്തിയത്. പച്ചക്കറിക്കൃഷിക്കു മാത്രമായി ഓരോ വാർഡിലും 10 സെന്റ് സ്ഥലം നീക്കിവച്ചിട്ടുണ്ട്. മറ്റു വിളകൾ കൃഷി ചെയ്യുന്നതിനായി കാലാവസ്ഥയും പ്രദേശത്തിന്റെ പ്രത്യേകതകളും പഠിക്കും. പരമ്പരാഗത കൃഷിക്കു പ്രാധാന്യം നൽകിയാണു പുതിയ കൃഷിയിടങ്ങൾ സജീവമാകുന്നത്.
കർഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വാർഡിലെയും മികച്ച കർഷകരെയും കർഷക കുടുംബങ്ങളെയും ആദരിക്കും. ജൈവകൃഷി അവലംബിക്കുന്നവർ, വനിതാ കർഷക, വിദ്യാർഥി കർഷകർ, മുതിർന്ന കർഷകൻ–കർഷക, എസ്.സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള കർഷകർ തുടങ്ങിയവരെ ഇത്തവണയും ആദരിക്കും. കാർഷിക വികസന സമിതി വഴിയാണു മികച്ച കർഷകരെ കണ്ടെത്തിയിട്ടുള്ളത്.
ഓണച്ചന്തകൾ 134
ഓണത്തോടനുബന്ധിച്ചു ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നത് 134 ഓണച്ചന്തകൾ. ജില്ലയിലെ കൃഷിഭവനുകളിലായി 81ഉം ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 45 ഓണച്ചന്തകളുമാണ് ഒരുക്കുന്നത്. വിഷരഹിത പച്ചക്കറികൾ ഇവയിലൂടെ ലഭ്യമാക്കും.
പരീക്ഷണകൃഷിയിൽ വിജയം കൊയ്ത പ്രിയയ്ക്കും നാടൻവിത്തുകളുടെ സംരക്ഷകനായ ഹരിദാസിനും കൃഷി തന്നെ ജീവിതം
പയ്യന്നൂർ : നാടൻ നെൽവിത്ത് മാത്രം ഉപയോഗിച്ചു നെൽക്കൃഷി ചെയ്യുന്ന കർഷകനാണ് പുറച്ചേരിയിലെ കെ.ഹരിദാസൻ. കൃഷി ചെയ്യുന്നതാകട്ടെ സ്വന്തം ആവശ്യത്തിനുമപ്പുറം വിത്ത് സംരക്ഷണം എന്നതുകൂടി മുന്നിൽക്കണ്ടും. ഒന്നാംവിള കൃഷി രണ്ടേക്കർ വയലിലും അരയേക്കർ പറമ്പിലുമായാണുള്ളത്.
‘മാലക്കാരൻ’, ‘കയമ’ എന്നീ നാടൻ വിത്തുകൾ വയലിലെ കൃഷിക്കായി ഉപയോഗിക്കുമ്പോൾ, പറമ്പിൽ വിതയ്ക്കുന്നതു നാടൻ വിത്തുകളായ ‘തൊണ്ണൂറാനും’ ‘രക്തശാലിയു’മാണ്. ഇതോടൊപ്പം കഴിഞ്ഞ അഞ്ചു വർഷമായി ചെറുധാന്യങ്ങളായ ‘മുത്താറി’യും ‘മണിച്ചോള’വും ‘ബജ്റ’യും ‘കുതിര വാലി’യും ‘കൊറലും’ കൃഷി ചെയ്യുന്നുണ്ട്. രണ്ടാംവിള പുഞ്ചക്കൃഷിക്കായി ‘അരിക്കിരാവി’ നാടൻ വിത്താണ് ഉപയോഗിക്കുന്നത്.
കർഷക കുടുംബത്തിലെ പിന്മുറക്കാരനാണു ഹരിദാസൻ. പിതാവ് കൊടിവളപ്പിൽ രാമൻ കർഷകനായിരുന്നു. അച്ഛനിലൂടെ കിട്ടിയതാണു ‘മാലക്കാരൻ’ നാടൻ വിത്ത്. ഇന്ന്, മാലക്കാരൻ വിത്ത് ഉപയോഗിച്ചു കൃഷി ചെയ്യുന്ന അപൂർവം കർഷകരിലൊരാളാണു ഹരിദാസൻ. ‘നാടൻ നെൽവിത്തുകൾ മഴക്കാലത്തിന്റെ ആരംഭത്തിൽ കൃഷിയിറക്കി മഴക്കാലത്തിന്റെ അവസാനത്തോടെ 150 ദിവസം കൊണ്ടു കൊയ്തെടുക്കാം.
മഴക്കാലത്തിന്റെ അവസാനം നാടൻവിത്ത് ഉപയോഗിച്ചു രണ്ടാംവിള കൃഷിയിറക്കിയാൽ വേനൽ വരുന്നതോടെ കൊയ്തെടുക്കാം. ഇതുവഴി ഒരു വർഷത്തേക്കുള്ള അരി സ്വന്തമായി ഉൽപാദിപ്പിക്കാനാകും’, ഹരിദാസ് പറഞ്ഞു. നെൽക്കൃഷിക്കു പുറമേ, ഇലക്കറികളും പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും പഴവർഗങ്ങളും ചേനയും ചേമ്പുമെല്ലാം ഹരിദാസിന്റെ കൃഷിയിടത്തിലുണ്ട്. ജിഎസ്ടി വകുപ്പിൽ നിന്ന് വിരമിച്ച ടാക്സ് ഓഫിസറാണ് ഹരിദാസൻ.
മനസ്സുവച്ചാൽ ഉള്ളിയും വിളയും
കുറ്റ്യാട്ടൂർ : സംസ്ഥാനത്ത് അപൂർവമായി മാത്രമുള്ള ചെറിയഉള്ളി കൃഷിയിൽ നേട്ടം കൊയ്യുകയാണു ചട്ടുകപാറ ദാമോദരൻ പീടികയിലെ കെ.പ്രിയ എന്ന വീട്ടമ്മ. ചെറിയഉള്ളി കൃഷിക്കു കൂടുതൽ അനുയോജ്യം ഉത്തരേന്ത്യയിലെ മണ്ണും കാലാവസ്ഥയുമാണ്. അതുകൊണ്ടുതന്നെ, കേരളത്തിൽ ചെറിയഉള്ളി കൃഷി ചെയ്യാൻ അധികമാരും മെനക്കെടാറില്ല.
എങ്കിലും, പരീക്ഷണാർഥം പ്രിയ തന്റെ വീടിന്റെ മട്ടുപ്പാവിൽ ചെറിയഉള്ളി കൃഷി ചെയ്തു. പാചകം കഴിഞ്ഞ് അടുക്കളയിൽ ബാക്കി വന്ന ഏകദേശം 500 ഗ്രാം ചെറിയഉള്ളിയാണ് 20ഓളം ഗ്രോബാഗിൽ പാകി നനച്ചത്. ‘വിജയിക്കുമെന്ന് ഒട്ടും കരുതിയില്ല. അതുകൊണ്ട് തന്നെ കാര്യമായ പരിചരണം നൽകിയില്ല. ജൈവവളം രണ്ടു തവണ മാത്രമാണു നൽകിയത്.
എന്നാൽ, വളപ്രയോഗം പോലുമില്ലാതെ 10 കിലോയിലേറെ വിളവു ലഭിച്ചു. അടുത്തവർഷം ചെറിയഉള്ളിയും കൃഷിയും കാര്യക്ഷമമാക്കും’, പ്രിയ പറഞ്ഞു. ഉള്ളിക്കൃഷിക്കു മുൻപ് ബ്രോക്കോളി, ലെത്തിയൂസ്, ഡ്രാഗൺ ഫ്രൂട്ട്, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയെല്ലാം പ്രിയ കൃഷി ചെയ്തിട്ടുണ്ട്. സഹായത്തിനായി ഭർത്താവ് ബാലകൃഷ്ണനും മക്കളായ ആദർശും അർച്ചനയും അഷ്‌വിയും കൂടെയുണ്ട്.
Kannur
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി


പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.
40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ടമാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Kannur
റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്ലറ്റിന് സമീപം നിർത്തിച്ചു; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി


കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.
എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.
Kannur
പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി


കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്