അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടും

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പാലക്കാട് വഴി മധുരയിലേക്ക് സർവീസ് നടത്തിവരുന്ന അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്കു നീട്ടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
അറിയിപ്പ് ഉടൻ പുറത്തിറങ്ങും. രാത്രി 8.30ന് തിരുവന്തപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.40നു രാമേശ്വരത്തെത്തും.
മടക്ക സർവ്വീസ് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം – മധുര അമൃത, ചെന്നൈ എഗ്മോർ – രാമേശ്വരം എക്സ്പ്രസ് ട്രെയിനുകൾ സംയോജിപ്പിച്ചാണ് തിരുവനന്തപുരം – രാമേശ്വരം സർവ്വീസാക്കുന്നത്.