Connect with us

Kannur

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Published

on

Share our post

കണ്ണൂർ :ചാലാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കല്ലടത്തോട് അരയാക്കണ്ടിയിലെ അതുൽ (23) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രണവിന് ഗുരുതര പരിക്കേറ്റു.

ഇന്നലെ രാത്രി പത്തരയോടെ ചാലാട് ഗവ. യു. പി സ്കൂളിന് സമീപമാണ് സംഭവം. അഴീക്കോട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പി. ഗൗരി – ശ്രീശൻ ദമ്പതികളുടെ മകനാണ് അതുൽ. സഹോദരൻ തേജസ്.


Share our post

Kannur

പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി

Published

on

Share our post

കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.


Share our post
Continue Reading

Kannur

മുഴപ്പിലങ്ങാട്ട് എസ്‌.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Published

on

Share our post

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് എസ്‌.ഡി.പിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റി.മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിൻ്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kannur

പി.പി.ദിവ്യയെ ന്യായീകരിച്ച സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബുവിനെതിരെ നടപടി

Published

on

Share our post

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അം​ഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ്ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവിവാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. ‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടുമുതൽ അദ്ദേഹത്തിനുനേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ്ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.

ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.


Share our post
Continue Reading

Trending

error: Content is protected !!