ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

Share our post

ക​ണ്ണൂ​ർ: ഈ ​വ​ർ​ഷം ജൂ​ലൈ വ​രെ ക​ണ്ണൂ​ർ സി​റ്റി ജി​ല്ല പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 820 ല​ഹ​രി മ​രു​ന്ന് കേ​സു​ക​ൾ. 26.262 കി​ലോ ഗ്രാം ​ക​ഞ്ചാ​വ്, 156.407 ഗ്രാം ​എം.​ഡി.​എം.​എ (മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത് ആം​ഫ്റ്റ​മൈ​ൻ), 47.599 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, 1988.18 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 431 ക​ഞ്ചാ​വ് ബീ​ഡി​ക​ൾ എ​ന്നി​വ​യാ​ണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​റ് കാ​റു​ക​ളും മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു. സ്ഥി​ര​മാ​യി ല​ഹ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് അ​തു​വ​ഴി സ​മ്പാ​ദി​ച്ച സ്വ​ത്തു​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും കാ​പ്പ ഉ​ൾ​പെ​ടെ ശ​ക്ത​മാ​യ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

ല​ഹ​രി മാ​ഫി​യ​യെ പൂ​ട്ടാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നാ​ർ​കോ​ട്ടി​ക് സെ​ൽ എ.​സി.​പി ജ​യ​ൻ ഡോ​മ​നി​കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡ്രോ​ൺ കാ​മ​റ​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന. കു​റ്റി​ക്കാ​ടു​ക​ൾ, ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!