Connect with us

Kerala

ഏഴാമത് മലയാള പുരസ്‌കാരം മധുവിനും മമ്മൂട്ടിയ്ക്കും ഉര്‍വ്വശിയ്ക്കും

Published

on

Share our post

കൊച്ചി: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും.

മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. സൗദ ഷെരീഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരുടെ ‘പനി’യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം ), ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം ) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍.

ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്‌പോള ), ദേവന്‍ ജയകുമാര്‍ (വാലാട്ടി )എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.
ഐഷ സുല്‍ത്താന നവാഗത സംവിധായിക (ഫ്‌ലഷ് ), പ്രണവ് പ്രശാന്ത് പുതുമുഖ നടന്‍ (ഫ്‌ലഷ് ), മീനാക്ഷി ദിനേഷ് പുതുമുഖ നടി (18 പ്ലസ് ),ബിബിന്‍ ജോയി& ഷിഹാ ബിബിന്‍ ദമ്പതി സംവിധായകര്‍ (മറിയം), ബേബി ദേവനന്ദ ബാലനടി (മാളികപ്പുറം ), മാസ്റ്റര്‍ പ്രണവ് ബിനു ബാലനടന്‍ (2018,), എസ്. ഹരീഷ് നോവല്‍ (ആഗസ്ത് 17), ശ്രീ മോഹന്‍ദാസ് ബാലസാഹിത്യം (സോനൂട്ടന്റെ സൈക്കിള്‍ ), കെ. ലളിത വൈക്കം കവിതാസമാഹാരം (ചുവന്ന മണ്ണ് ), വര്‍ഗീസ്. പി. തോമസ് ഹാസ്യസാഹിത്യം (വക്കീലിന്റെ ഏകലോചക വിദ്യകള്‍ ), പി. എഫ്. മാത്യൂസ് കഥാസമാഹാരം (മുഴക്കം ), ജയപ്രകാശ് ശര്‍മ്മ വൈജ്ഞാനിക സാഹിത്യം (സാധകന്റെ വെളിപാടുകള്‍ ), എം. സി ദിലീപ് കുമാര്‍ സാംസ്‌കാരിക രംഗം, അനു അമൃത ചുവര്‍ചിത്രകാരി(ശില്പശ്രേഷ്ഠ ), പുളിമാത്ത് ശ്രീകുമാര്‍ കാഥികന്‍ (കാഥികശ്രേഷ്ഠ ),ഭക്ത വത്സന്‍ തുകല്‍ വാദകന്‍ (വാദ്യശ്രേഷ്ഠ ),എടനാട് രാജന്‍ നമ്പ്യാര്‍ ചാക്യാര്‍ കൂത്ത് ),ഫാത്തിമത്തുല്‍ അനാന്‍ ഗാനാലാപനം(പാട്ടുറുമാല്‍ കൈരളി ടിവി ) ആര്‍. വിജയ കുമാര്‍ മാധ്യമരംഗം മികച്ച എഡിറ്റര്‍ (വിമന്‍സ് ഹെല്‍ത്ത് ആരോഗ്യ മാസിക ), ഷാനി പ്രഭാകരന്‍ മാധ്യമരംഗം(മനോരമ ന്യൂസ് ), അശ്വതി അനില്‍ മാധ്യമരംഗം കണ്ടന്റ് റൈറ്റര്‍(മാതൃഭൂമി ഡോട്ട് കോം )ബേബി അക്‌സ ബാലപ്രതിഭ (ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി മഴവില്‍ മനോരമ ) എന്നിവര്‍ക്ക് മലയാള പുരസ്‌കാരം 1199 നല്‍കി ആദരിക്കുകയും ചെയ്യുമെന്ന് സമിതി ഭാരവാഹികളായ ജി. കെ പിള്ള തെക്കേടത്ത്, ഇസ്മായില്‍ കൊട്ടാരപ്പാട്ട്, ഫാദര്‍ കുണ്ടുകുളം വിന്‍സെന്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാഷിദ് നൈനാന്‍, ആര്യ കൃഷ്ണ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Share our post

Kerala

കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി

Published

on

Share our post

കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.


Share our post
Continue Reading

Kerala

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്

Published

on

Share our post

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.


Share our post
Continue Reading

Kerala

ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

Published

on

Share our post

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!