Connect with us

Kannur

റിപ്പർ ചന്ദ്രന്റെ വധശിക്ഷയ്ക്ക് ഉപയോഗിച്ച വടം കാണാം; ചരിത്രത്തിലേക്ക് മിഴി തുറന്ന് ജയിൽ മ്യൂസിയം പ്രദർശനം

Published

on

Share our post

കണ്ണൂർ: ‌ഇരുണ്ട സെല്ലുകളിലേക്കും അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തിലേക്കുമുള്ള യാത്രയൊരുക്കി ജയിൽ മ്യൂസിയം പ്രദർശനം. 1920 മുതലുള്ള രേഖകളിലാണ് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങളുള്ളത്.

ബ്രിട്ടിഷ് ഭരണകൂടം സ്വാതന്ത്ര്യ സമര, കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളെ അടിച്ചമർത്താനായി ഉപയോഗിച്ച കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലുകളും പ്രദർശനത്തിന്റെ ഭാഗമായി പൊതുജനത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. പ്രദർശനം നാളെ സമാപിക്കും.1869ൽ‍ സ്ഥാപിക്കപ്പെട്ട ഈ ജയിൽ പകർച്ചവ്യാധി കാലത്ത് ക്വാറന്റീൻ സെല്ലുകളായിരുന്നു. തടവുകാരെ ഇവിടെ പാർപ്പിച്ചതിനു ശേഷമാണു പ്രധാന ജയിലിലേക്കു മാറ്റുന്നത്.

.തടവുകാർക്കു കിടക്കാൻ ഒരടി പൊക്കത്തിൽ കല്ലുകൊണ്ടു കെട്ടിയ ‘കട്ട’ എന്നറിയപ്പെടുന്ന ജയിൽ കട്ടിലുമുണ്ട്. പ്രാഥമികാവശ്യങ്ങൾക്കായി അവർ ഉപയോഗിച്ചിരുന്നതാകട്ടെ ചെറിയ പാത്രങ്ങളും. കർഷക കലാപങ്ങളിൽ പങ്കെടുത്തവരെയുൾപ്പെടെ കുത്തിനിറച്ചു പാർപ്പിക്കാൻ മുകളിലത്തെ നില ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്.

രേഖകൾ 1920 മുതൽ

ഈ സെല്ലുകൾ തടവുകാർക്കായി ഉപയോഗിക്കാതായതോടെ രേഖകൾ സൂക്ഷിക്കാനുള്ള ഇടമാക്കി. 1920 മുതലുള്ള രേഖകളാണ് ഇവിടെ നിന്നു കണ്ടെത്തിയിട്ടുള്ളത്. രേഖകൾ ചിലതു പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടവുകാർ വരച്ച ചിത്രങ്ങൾ, കരകൗശല വസ്തുക്കൾ, വധശിക്ഷ നടപ്പാക്കുന്നതിന്റെ മാതൃക, അവസാന വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ച കയർ എന്നിവയ്ക്കു പുറമേ,

പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്പെഷൽ സെക്രട്ടറിക്ക് എഴുതിയ കത്തും സി.അച്യുതമേനോൻ, എസ്.കെ.പൊറ്റേക്കാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയിൽ രേഖകളും പ്രദർശനത്തിലുണ്ട്. ‌‌‌ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതു രേഖപ്പെടുത്തിയ പേജും പ്രദർശനത്തിലുണ്ട്.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!