Connect with us

Kerala

ജനറൽ നഴ്‌സിങ്ങിന്‌ 100 അധിക സീറ്റ്‌; ആകെ സീറ്റ്‌ 485 ആയി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ 14 സർക്കാർ നഴ്‌സിങ്‌ സ്കൂളിൽ ജനറൽ നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കോഴ്‌സിൽ 100 സീറ്റ്‌ വർധിപ്പിക്കും. പുതുതായി ആറ്‌ നഴ്‌സിങ്‌ കോളേജ്‌ ആരംഭിക്കുന്നതിന്‌ അനുമതി നൽകിയതിനു പിന്നാലെയാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. നഴ്‌സിങ്‌ പഠനത്തിനുള്ള സൗകര്യം പരമാവധി കേരളത്തിൽത്തന്നെ സൃഷ്ടിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്‌. 100 സീറ്റുകൂടി വർധിപ്പിച്ചതോടെ ആകെ 485 ആയി. കോഴിക്കോട്‌ സ്കൂൾ ഓഫ്‌ നഴ്‌സിങ്ങിലാണ്‌ കൂടുതൽ സീറ്റ്‌ അനുവദിച്ചത്‌–23. ഇതനുസരിച്ച്‌ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ അതത്‌ സ്കൂൾ പ്രിൻസിപ്പൽമാർക്കാണ്‌ ചുമതല. ഈ അധ്യയന വർഷംതന്നെ പ്രവേശനം നടത്തും.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിൽ ആരംഭിക്കുന്ന ആറ്‌ പുതിയ നഴ്‌സിങ്‌ കോളേജുകളുടെ പ്രാരംഭ പ്രവർത്തനത്തിന്‌ കാൽക്കോടി രൂപ വീതം നൽകും. തനത്‌ ഫണ്ടിൽനിന്ന്‌ കേരള നഴ്‌സസ്‌ ആൻഡ്‌ മിഡ്‌വൈവ്‌സ്‌ കൗൺസിലാണ്‌ ഒന്നരക്കോടി രൂപ അനുവദിക്കുക. ഗ്രാന്റ്‌ ലഭിച്ച്‌ ആറുമാസത്തിനകം പണം വിനിയോഗിച്ചതിന്റെ സാക്ഷ്യപത്രം നൽകണം.


Share our post

Kerala

വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 12ന്

Published

on

Share our post

ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ ഫെബ്രുവരി 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹിയറിംഗ് നടത്തും. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്കും,
കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ 11 മണിക്കും,എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് ഹിയറിംഗ് നടക്കുക.


Share our post
Continue Reading

Kerala

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

on

Share our post

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ 2023 ഏപ്രില്‍മുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് കര്‍ശനമാക്കുന്നത്.

അഞ്ചുവര്‍ഷത്തെ കാലാവധിയാണ് സര്‍ട്ടിഫിക്കറ്റിനുണ്ടാകുക. 25,000 രൂപയാണ് അപേക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മാനദണ്ഡമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകുകയും റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയും ഉണ്ടാകും.വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുക, റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ കൊണ്ടുപോകുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയ്ക്കായി എത്തിച്ച വാഹനങ്ങള്‍ പുറത്തേക്കിറക്കാന്‍ പാടുള്ളൂവെന്നും ഡീലര്‍മാര്‍ക്ക് നിബന്ധനയുണ്ട്. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.


Share our post
Continue Reading

Kerala

ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി പണിമുടക്ക്

Published

on

Share our post

പണിമുടക്കൊഴിവാക്കാന്‍ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല.ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.


Share our post
Continue Reading

Trending

error: Content is protected !!