Connect with us

Kerala

ഓണത്തിന് നാട്ടിലെത്തി മടങ്ങുന്ന പ്രവാസികൾ വലയും; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വർധിപ്പിച്ചു

Published

on

Share our post

കോഴിക്കോട് : ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. ഈ മാസം 20 മുതൽ സെപ്തംബർ 10 വരെ സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വർദ്ധനവ് കൂടുതൽ.

മദ്ധ്യ വേനലവധിക്ക് അടച്ച യു.എ.ഇയിലെ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. മറ്റിടങ്ങളിൽ സെപ്തംബർ ഒന്നിനും. കുടുംബ സമേതം എത്തിയവർക്ക് തിരുവോണത്തിന് പിന്നാലെ മടങ്ങേണ്ടി വരും. ബഡ്ജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ നാലംഗ കുടുംബത്തിന് ജിദ്ദയിലെത്താൻ 1.80 ലക്ഷത്തോളം രൂപ വേണം.45,000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപ ചെലവാകുന്നിടത്താണിത്.

ദുബായിലേക്ക് പോകാൻ ഒന്നര ലക്ഷത്തോളം രൂപ ചെലവാകും. ഒരാൾക്ക് 33,000മുതൽ 35,000 രൂപ വരെയാണ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ ടിക്കറ്റ് ലഭിക്കാറുണ്ട്. നിലവിൽ വിദേശ വിമാന കമ്പനികളിൽ താരതമ്യേന കൂടിയ നിരക്കാണ്. സെപ്തംബ‌ർ 15നകം ഭൂരിഭാഗം പേരും ഗൾഫിൽ തിരിച്ചെത്തുമെന്നതിനാൽ ഇതിനു ശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറയും.

ഓണ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ഇടപെടണമെന്നാവശ്യപ്പെട്ട്കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്കാണെന്നാണ് കേന്ദ്രത്തിന്റെ മറുപടി.


Share our post

Kerala

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്

Published

on

Share our post

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.


Share our post
Continue Reading

Kerala

ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

Published

on

Share our post

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Kerala

കേരളത്തില്‍ മാത്രം 118 ഒഴിവുകള്‍; യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 2691 അപ്രന്റിസ്

Published

on

Share our post

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട്. ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്.അപേക്ഷകര്‍ സ്വന്തം സംസ്ഥാനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. ഒരുവര്‍ഷമാണ് പരിശീലനം. വിവരങ്ങള്‍ക്ക്: www.unionbankofindia.co.in അവസാന തീയതി: മാര്‍ച്ച് 5.


Share our post
Continue Reading

Trending

error: Content is protected !!