മണത്തണയിലെ ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

മണത്തണയിലെ ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മാങ്കുഴി ജോസ് (65), അക്രമത്തിന് സഹായിയായ രണ്ടാം പ്രതി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരൻ (60) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി സെഷൻസ് കോടതി ഉത്തരവായത്.
2021 ഒക്ടോബർ 29ന് പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്ന് ജീപ്പിൽ പോവുകയായിരുന്ന ബിജുവിനെ വഴിയിൽ തടഞ്ഞിട്ടാണ് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജു 2021 നവംമ്പർ 15നാണ് മരണപ്പെട്ടത്. ഒന്നാം പ്രതി ജോസ് മാങ്കുഴി ബിജു ചാക്കോയുടെ അമ്മയുടെ രണ്ടാം ഭർത്താവാണ്. ഇയാൾ ലീലാമ്മയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കോടതിയിൽ പരാതി നൽകിയ ലീലാമ്മക്ക് അനുകൂല വിധി ഉണ്ടായിരുന്നു. ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.
പരിക്കേറ്റ ബിജുവിനെ ആസ്പത്രിയിൽ എത്തിക്കുന്നത് പ്രതികൾ തടയുകയും ചെയ്തതായിട്ടാണ് കേസ്.