പുതുപ്പള്ളിയിൽ ആം ആദ്മിയും; ലൂക്ക് തോമസ് സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മിയും മത്സരിക്കും. ലൂക്ക് തോമസിനെ സ്ഥാനാർഥിയായി എ.എ.പി പ്രഖ്യാപിച്ചു. ആം ആദ്മി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റാണ് ലൂക്ക് തോമസ്.
നേരത്തെ എൽ.ഡി.എഫും, യു.ഡി.എഫും, ബി.ജെ.പിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മനും എൽ.ഡി.എഫ് സ്ഥാനാർഥിയായി ജെയ്ക് സി. തോമസുമാണ് മത്സരിക്കുന്നത്. ലിജിൻ ലാൽ ആണ് ബി.ജെ.പി സ്ഥാനാർഥി.