കാർ കലുങ്കിൽ ഇടിച്ച് അഞ്ച് പേർക്കു പരുക്ക്

ഉളിക്കൽ : പയ്യാവൂർ – ഉളിക്കൽ മലയോര ഹൈവേയിൽ നുച്യാട് ടൗണിനു സമീപം കാർ കലുങ്കിൽ ഇടിച്ച് 5 പേർക്കു പരുക്ക്. ഡ്രൈവർ മട്ടന്നൂർ നടുവനാട് സ്വദേശി ഗോകുൽ ഉൾപ്പെടെയുള്ളവർക്കാണു പരുക്കേറ്റത്.
ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30ന് യിരുന്നു അപകടം. ഉളിക്കൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു കയറുകയായിരുന്നു. ഉളിക്കൽ പൊലീസും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.