വാളയാർ പീഡന കേസ്: നാല് പേരുടെ നുണ പരിശോധനയ്ക്ക് സി.ബി.ഐ അപേക്ഷ നൽകി

Share our post

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് സി.ബി.ഐ അപേക്ഷ നൽകി. പാലക്കാട് പോക്സോ കോടതിയിലാണ് സി.ബി.ഐ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്.

പ്രതികളായ വി. മധു , എം. മധു , ഷിബു, പ്രായപൂർത്തിയാവാത്ത ഒരാളുടെയും നുണ പരിശോധന നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം പിന്നീട് വാദം കേൾക്കാനായി കോടതി മാറ്റി.

വാളയാർ അട്ടപ്പള്ളത്തെ വീട്ടില്‍2017 ജനുവരി 7 നാണ് 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസങ്ങൾക്ക് ശേഷം 2017 മാര്‍ച്ച് 4 ന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

2017 മാര്‍ച്ച് 6 ന് പാലക്കാട് എ.എസ്പി. ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!