Social
ഇയർഫോൺ ഉപയോഗം കുറച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെയെന്ന് പഠനം
ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഇന്ന് ഇയർഫോണുകളിലും ഹെഡ്ഫോണുകളിലും അടിമകളായിക്കഴിഞ്ഞു. എന്നാൽ അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഇക്കൂട്ടരെ തേടിയെത്തുന്നത്. ഹെഡ്ഫോണുകളും മറ്റും അനിയന്ത്രിതമായി ഉപയോഗിക്കുന്നവരിൽ കേൾവി-സംസാര സംബന്ധമായ വൈകല്യങ്ങൾ വർധിക്കുന്നുണ്ടെന്നതാണത്.
ഇന്ത്യൻ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ ഏറ്റവുംപുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡൽഹി എൻ.സി.ആർ ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സർവേയ്ക്കൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങൾ വർധിച്ചുവെന്നും എന്നാൽ ഇതേക്കുറിച്ചുള്ള അവബോധം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ കേൾവിപ്രശ്നങ്ങൾ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും വർധിച്ചുവെന്നും പഠനത്തിൽ കണ്ടെത്തി. മൊബൈൽ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്ഫോണുകളിൽ അഭയം തേടുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധനും കേന്ദ്രആരോഗ്യമന്ത്രിയുടെ മുൻഉപദേശകനുമായ ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറയുന്നു. ഇവയുടെ ഉപയോഗം കുറയ്ക്കാത്തപക്ഷം ഹെഡ്ഫോണുകൾക്കു പകരം ശ്രവണസഹായി വെക്കേണ്ട ഘട്ടത്തിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് മുതൽ ജൂൺ വരെ നടത്തിയ പഠനത്തിൽ 53,801 പേരാണ് പങ്കാളികളായത്. ഡൽഹി-എൻ.സി.ആർ ഏരിയയിൽ ആശയവിനിമയപ്രശ്നങ്ങൾ 3.5 ശതമാനം പേരിലും കാശ്മീരിൽ 6.17ശതമാനം പേരിലും ജമ്മുവിൽ 2.4ശതമാനം പേരിലും കണ്ടെത്തി. സ്പീച്ച് ആൻഡ് സൗണ്ട് വൈകല്യങ്ങളും ഭാഷാപരമായ പ്രശ്നങ്ങളും കൂടിവരുന്നതായി കണ്ടെത്തി.
മൊബൈലിനോടുള്ള അമിതആസക്തിയിൽ വൈകാതെ ആത്മനിയന്ത്രണം വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠനമെന്നും ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറഞ്ഞു. ഇതുസംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി വിദഗ്ധർ തയ്യാറാവുകയും അതിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഇയർഫോൺ പ്രശ്നമാകുന്നതെങ്ങനെ?
ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർഡ്രമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.
പരിഹാരം
ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് കേൾവിപ്രശ്നങ്ങൾക്ക് സാധ്യത കൂട്ടും. എങ്കിലും ഇയർഫോണുകളെക്കാൾ ഹെഡ്ഫോണുകൾ കുറച്ചുകൂടി അനുയോജ്യമെന്ന് പറയാം.
ഇയർഫോണുകൾ അതിന്റെ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ.
ഒരേസമയം രണ്ട് ചെവിയിലും ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
കുറച്ചുനേരം ഒരു ചെവിയിൽ ഇയർഫോൺ ഉപയോഗിച്ചാൽ പിന്നീട് കുറച്ചുസമയം അടുത്ത ചെവിയിൽ ഉപയോഗിക്കാം.ഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീർഘനാൾ ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകും.
സ്വകാര്യമായ ചുറ്റുപാടിലാണെങ്കിൽ ദീർഘസംഭാഷണങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാം.
ഒരുദിവസം കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കേണ്ടിവന്നാൽ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നൽകണം.
കേൾവിക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഇ.എൻ.ടി. വിദഗ്ധനെ കാണണം. ഓഡിയോമെട്രിക് ടെസ്റ്റ് വഴി കേൾവിത്തകരാർ കണ്ടെത്താം. നേരത്തേ കണ്ടെത്തിയാൽ പരിഹരിക്കാൻ സാധിക്കും. കേൾവിശക്തി നഷ്ടപ്പെട്ടുതുടങ്ങിയാൽ ഹിയറിങ് എയ്‌ഡ് ഉപയോഗിക്കേണ്ടിവരും.
Social
വാട്‌സാപ്പില്‍ തന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം- ഉപകാരപ്രദമായ പുതിയ ഫീച്ചര്‍ പരിചയപ്പെടാം
ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം?
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.
Social
‘വാട്‌സ്ആപ്പ് കേശവൻ മാമന്മാരുടെ പണികൾ ഇനി നടക്കില്ല’; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തിൽ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.
Social
വാട്‌സാപ്പ് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കണം
സന്ദേശങ്ങളും ചിത്രങ്ങളും ഔദ്യോഗിക രേഖകളും ശബ്‌ദ സന്ദേശങ്ങളും കോളുകളും അങ്ങനെ ജീവിതവുമായി അടുത്തുനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ഒരു ഒറ്റമൂലിയാണ് നമുക്ക് വാട്‌സാപ്പ്. മെറ്റയുടെ ഈ മെസഞ്ചർ ആപ്പ് നമ്മൾ മനുഷ്യർ തമ്മിലെ ബന്ധത്തെ വളർത്താൻ ചെയ്യുന്ന സേവനം ചില്ലറയല്ല. ഇപ്പോഴിതാ പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.അടുത്തവർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ലഭ്യമാകാതെയാകും. പ്രധാനമായും ഐഫോണുകളിലാണ് ഇത്. ഐഫോൺ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. ഐഫോണിന്റെ ഈ വേർഷനിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ലഭിക്കില്ല എന്ന്തന്നെയായിരുന്നു സന്ദേശം. ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സാപ്പ് പ്രവർത്തിക്കുക. എന്നാൽ മേയ് അഞ്ച് മുതൽ ഐഒഎസ് 15.1 മുതലുള്ളവയിലേ വാട്‌സാപ്പ് പ്രവർത്തിക്കൂ. ചില ആപ്പിൾ ഫോണുകളിൽ ഐ.ഒ.എസ് 15.1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഈ ഫോണുകളിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക ശേഷം ജനറൽ എന്നതിൽ ക്ളിക്ക് ചെയ്‌ത് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചോദിക്കുമ്പോൾ അത് നൽകുക. വരും വർഷത്തിൽ വാട്‌സാപ്പ് ലഭിക്കുന്നത് അവസാനിക്കുന്ന ഫോണുകൾ ഐഫോൺ 5എസ്, ഐഫോൺ 6, ഐ ഫോൺ 6 പ്ളസ് എന്നിവയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു