എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് ആസാദി മീറ്റ് സംഘടിപ്പിച്ചു

വിളക്കോട്: സ്വാതന്ത്ര്വത്തിന് കാവല്‍നില്‍ക്കാം എന്ന സന്ദേശമുയര്‍ത്തി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ആസാദി മീറ്റിന്‍റെ ഭാഗമായി വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിളക്കോട് ടൗണില്‍ ആസാദി മീറ്റ് നടത്തി. ബ്രാഞ്ച് പ്രസിഡന്‍റ് കെ. ഹംസ പതാക ഉയര്‍ത്തി.
വൈദേശികാധിപത്യത്തിൽ നിന്ന് നമ്മുടെ രാജ്യം സ്വതന്ത്രമാക്കുന്നതിനായി സർവസ്വവും ത്വജിച്ച ധീരദേശാഭിമാനികള്‍ സ്വപ്നം കണ്ട സാമൂഹികനീതിയിലധിഷ്ഠിതമായ ക്ഷേമരാഷ്ട്രം യാഥാർഥ്യമാക്കുന്നതിനായി നമുക്ക് സ്വയം സമർപ്പിക്കാമെന്നും. നമ്മുടെപൂർവ്വസൂരികൾ ത്യാഗോജ്ജ്വലമായി നേടിത്തന്ന സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കാൻ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തു.
എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ. മുഹമ്മദലി സ്വാതന്ത്ര്വദിന സന്ദേശം നല്‍കി. തുടര്‍ന്ന് മധുരവിതരണവും നടത്തി. ബ്രാഞ്ച് വൈസ് പ്രസിഡന്‍റ് നിയാസ് ചെങ്ങാടി, ബ്രാഞ്ച് ട്രഷറര്‍ പി. അബ്ദുറഹ്മാന്‍,കെ. ഷമീര്‍,പി. സുഹൈല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.