അരി വിതരണം തുടങ്ങി; സപ്ലൈകോ ഓണം ഫെയർ ഉദ്‌ഘാടനം 18ന്‌

Share our post

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ റേഷൻ കടകൾവഴി വെള്ള കാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും അഞ്ചു കിലോ അരിവീതം വിതരണം ചെയ്‌തുതുടങ്ങി. നിലവിലുള്ളതിനു പുറമെയാണ് ഇത്‌. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന്‌ കിഴക്കേകോട്ട നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 19ന്‌ ജില്ലാതല ഉദ്ഘാടനവും 23ന്‌ മണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങളും നടക്കും.  

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ ഓണം ഫെയറിന്റെ പ്രത്യേകതയാണ്‌. സബ്‌സിഡി സാധനങ്ങൾക്കുപുറമെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് നൽകുന്ന കോംബോ ഓഫറുകൾ ഉപഭോക്താക്കൾക്ക്‌ സഹായമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!