മുരിങ്ങോടി മഹാത്മ ക്ലബും കോൺഗ്രസ് കമ്മിറ്റിയും സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

മുരിങ്ങോടി : മഹാത്മ ക്ലബിന്റെയും കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വാർഡ് മെമ്പർ വി. എം. രഞ്ജുഷയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് സുരേഷ് ചാലാറത്ത് പതാക ഉയർത്തി.കെ.കെ. വിജയൻ,പി.ശശി, കെ.മോഹനൻ, കെ.സാജർ, കെ. ഫൈനാസ്, വേദവ്യാസ്,വി. എം.രത്നം എന്നിവർ സംസാരിച്ചു. തുടർന്ന് പായസ ദാനവും നടത്തി