പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പേരാവൂർ എഡ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. വി. രാമചന്ദ്രൻ പതാക ഉയർത്തി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മേരി ജോണി, മാനേജ്മെന്റ് സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, സ്കൂൾ മാനേജർ വി.കെ. ശശീന്ദ്രൻ, ട്രഷറർ എം.വി. രമേശ് ബാബു, പി.ടി.എ പ്രസിഡന്റ് സിബി ജോൺ, മദർ പി.ടി.എ പ്രസിഡന്റ് ആനിയമ്മ മാത്യു, എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.ജോർജ് മാത്യു, ആദിത്യ ദേവ് തുടങ്ങിയവർ സംസാരിച്ചു.