പേരാവൂർ ടൗൺ ജുമാ മസ്ജിദിൽ സ്വാതന്ത്ര്യദിനാഘോഷം

പേരാവൂർ : മുനീറുൽ ഇസ് ലാം മദ്‌റസ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും മഹല്ല് കമ്മിറ്റിയും സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് പ്രസിഡന്റ് യുവി.റഹീം പതാകയുയർത്തി. ഖത്വീബ് മൂസമൗലവി സ്വാതന്ത്ര്യദിനസന്ദേശം നൽകി.
മുഹമ്മദ് മിസ്അബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മഹല്ല് സെക്രട്ടറി കെപി.അബ്ദുറഷീദ്, ട്രഷറർ പൂക്കോത്ത് അബൂബക്കർ ഹാജി, മദ്‌റസ കൺവീനർ ബി .കെ.സകരിയ്യ, മെമ്പർ വി.കെ.റഫീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.