മികച്ച ശമ്പളത്തോടെ ഡല്‍ഹി സര്‍ക്കാര്‍ സർവ്വീസില്‍ ജോലി നേടാം; 1841 ഒഴിവുകള്‍

Share our post

ഡല്‍ഹി ഗവണ്‍മെന്റിന് കീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അധ്യാപക-പാരാ മെഡിക്കല്‍ തസ്തികകള്‍ ഉള്‍പ്പെടെ 1,841 ഒഴിവിലേക്കാണ് വിജ്ഞാപനം.

മ്യൂസിക് ടീച്ചര്‍: ഒഴിവ്-182. യോഗ്യത: മ്യൂസിക് ഒരു വിഷയമായ ബി.എ. ഡിഗ്രി. അല്ലെങ്കില്‍, ഹയര്‍ സെക്കന്‍ഡറിയും വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന തത്തുല്യയോഗ്യതയും. ശമ്പളം: 44,900-1,42,400 രൂപ. പ്രായം: 32 വയസ്സില്‍ താഴെ.

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍): ഒഴിവ്-581. യോഗ്യത: ബിരുദവും സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡും. അല്ലെങ്കില്‍, ബി.എഡും സെപ്ഷ്യല്‍ എജുക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമയും. അല്ലെങ്കില്‍, സ്പെഷ്യല്‍ എജുക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണല്‍ ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ. പ്രായം: 30 വയസ്സില്‍ താഴെ.

ലാബ് അസിസ്റ്റന്റ് (ഗ്രൂപ്പ്-IV): ഒഴിവ്-138. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, മെഡിക്കല്‍ ലബോറട്ടറി ടെക്നിക്‌സില്‍ ഡിപ്ലോമ. അല്ലെങ്കില്‍, എം.എല്‍.ടി.യില്‍ പ്ലസ്ടു വൊക്കേഷണല്‍ കോഴ്സ്. ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-27 വയസ്സ്.

അസിസ്റ്റന്റ് (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-118. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.

ടെക്നീഷ്യന്‍: (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-72. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്, അഞ്ചുവര്‍ഷത്തെ പരിചയം. ശമ്പളം: 25,500-81,000 രൂപ. പ്രായം: 18-27 വയസ്സ്.

റേഡിയോഗ്രാഫര്‍: ഒഴിവ്-32. യോഗ്യത- സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടു, റേഡിയോഗ്രാഫിയില്‍ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി.എസ്സി. (റേഡിയോഗ്രാഫി)/ ദ്വിവത്സര റേഡിയോളജിക്കല്‍ ടെക്നോളജി. ശമ്പളം 25,500-81,000 രൂപ. പ്രായം 18-27 വയസ്സ്.

അസിസ്റ്റന്റ് ഗ്രേഡ്-III: ഒഴിവ് -39. യോഗ്യത- ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷനില്‍ അറിവും. മിനുട്ടില്‍ 35 ഇംഗ്ലീഷ് വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. ശമ്പളം 29,200-92,300 രൂപ. പ്രായം 18-27.

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-244. യോഗ്യത-സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷണല്‍ റിസര്‍ച്ച്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച, ഇക്കണോമിക്സ്/ മാത്തമാറ്റിക്സ്/ കൊമേഴ്സ്./ ബിരുദാനന്തര ബിരുദം. ശമ്പളം 35,400-1,12,400 രൂപ. പ്രായം 30 കവിയരുത്.

എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലര്‍: ഒഴിവ്-188 (പുരുഷന്‍-138, വനിത-50): യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും. ശമ്പളം 47,600-1,51,100 രൂപ. പ്രായം 30 കവിയരുത്. അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ 15.09.2023 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ https://dsssb.delhi.gov.in-ല്‍ ലഭ്യമാണ്. അപേക്ഷ ഓഗസ്റ്റ് 17 മുതല്‍ സമര്‍പ്പിക്കാം. അവസാന തീയതി: സെപ്റ്റംബര്‍ 15.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!