പേരാവൂരിൽ ഡി.വൈ.എഫ്.ഐ സെക്കുലർ സ്ട്രീറ്റ്

പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി പേരാവൂർ ടൗണിൽ “സെക്കുലർ സ്ട്രീറ്റ് ” നടത്തി. പഴയ ബസ്റ്റാന്റിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എസ്. അമൽ അധ്യക്ഷനായി.
സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി. പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ, ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം എ. നിത്യ, ബ്ലോക്ക് ഭാരവാഹികളായ പി.എസ്. രജീഷ് സി. സനീഷ്, പി.പി. നിധീഷ്, ബ്ലോക്ക് സെക്രട്ടറി ടി. രഗിലാഷ് എന്നിവർ സംസാരിച്ചു.