THALASSERRY
സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന ആൽബവുമായി സി.പി. ഉമ്മർകോയ

ചൊക്ലി: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന ആൽബ ശേഖരവുമായി ചൊക്ലി മേക്കുന്ന് മത്തിപറമ്പിലെ ഉംറാസിലെ സി.പി. ഉമ്മർകോയ. സ്വാതന്ത്ര്യ പ്രഖ്യാപനം, വിഭജന കരാറിലെ ഒപ്പിടൽ, പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റുവിന്റെ സത്യപ്രതിജ്ഞ, വിഭജനത്തെ തുടർന്ന് 1947 ജൂൺ 7ന് മൗണ്ട്ബാറ്റൻ പ്രഭുവിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾ, രാജ്യത്തിലെ വിവിധയിടങ്ങളിൽ നടന്ന പാലയനം തുടങ്ങി നിരവധി ചിത്രങ്ങളും വാർത്തകളുമാണ് ഉമ്മർകോയയുടെ ശേഖരത്തിലുള്ളത്.
1900 മുതലുള്ള രാജ്യത്തിലെ വിവിധ പത്രങ്ങൾ, ലോകത്തിലെ സയാമീസ് ഇരട്ടകൾ, മഹാപ്രളയങ്ങൾ, ലോകത്തിലെ വിവിധ നേതാക്കളുടെ മരണം, അമൂല്യമായ കറൻസികൾ, നിയമസഭ ചരിത്രങ്ങൾ, കേരളത്തിലെ വിവിധ പത്രങ്ങൾ, 1616 മുതൽ 2022 വരെയുള്ള ഇന്ത്യൻ നാണയങ്ങൾ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
മൂന്നു പതിറ്റാണ്ട് കാലത്തെ പരിശ്രമത്തിലൂടെ ഉമ്മർ കോയ സമാഹരിച്ച ശേഖരത്തിൽ 1918ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയവും ഇന്ത്യക്കു പുറമെ 168 രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും ഉണ്ട് . ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത അമ്പല ടോക്കണുകളുമുണ്ട്.
കേരളത്തിൽ ഇതുവരെ നടന്ന മുഴുവൻ പൊലീസ് ലാത്തിച്ചാർജുകളുടെയും സചിത്ര വിവരങ്ങൾ ആൽബത്തിലുണ്ട്. കേരളത്തെ വിറങ്ങലിപ്പിച്ച മഹാ പ്രളയത്തെക്കുറിച്ച് തയാറാക്കിയ ആൽബത്തിൽ നൂറിലധികം പേജുകളും 800ൽ പരം ചിത്രങ്ങളുമുണ്ട് . കോവിഡ് കാലത്തെ വിശേഷങ്ങൾ പങ്കുവെക്കുന്ന ആൽബവും തയാറാക്കിയിട്ടുണ്ട് .
ദുബൈ , ഖത്തർ , ബഹറിൻ , സൗദി എന്നിവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് രണ്ടാം ഗേറ്റ് സ്വദേശിയായ ഉമ്മർകോയ 38 വർഷമായി മത്തിപ്പറമ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ റസിയ. മകൻ മുഹമ്മദ് ഷാഫി അബുദബിയിൽ കാരാട്ടെ ഇൻസ്ട്രക്ടറാണ്, മകൾ ഷാഹിന സമീർ. മൂത്തമകൻ ഷുഹൈബ് 11 വർഷം മുമ്പു മരണമടഞ്ഞു.
THALASSERRY
കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും


തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
THALASSERRY
കൊടുവള്ളി റെയില്വേ മേല്പ്പാലം ചെറിയ പെരുന്നാള് സമ്മാനമായി നാടിന് സമര്പ്പിക്കും


തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്വേ മേല്പ്പാലത്തിന്റെ നിര്മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര് എ.എന്. ഷംസീറിന്റെ അദ്ധ്യക്ഷതയില് എറണാകുളം ഗസ്റ്റ് ഹൗസില് ചേര്ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്.ബി.ഡി.സി.കെ ജനറല് മാനേജര് സിന്ധു, എ.ജി.എം. ഐസക് വര്ഗ്ഗീസ്, എസ്.പി.എല് ലിമിറ്റഡ് ജനറല് മാനേജര് മഹേശ്വരന്, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര് വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി അര്ജ്ജുന് എസ്. കെ. എന്നിവര് യോഗത്തില് പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്വേ മേല്പ്പാലത്തിന്റെ നിര്മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില് അവസാന മിനുക്കുപണികളും പൂര്ത്തിയാകുമെന്നും ഉദ്യോഗസ്ഥര് അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില് അവസാന പ്രവൃത്തികള് സമയബന്ധിതമായി പൂര്ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്വേ മേല്പ്പാലം ചെറിയപെരുന്നാല് സമ്മാനമായി തലശ്ശേരി നിവാസികള്ക്ക് സമര്പ്പിക്കുന്നതോടെ കണ്ണൂരില് നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്