Connect with us

Kannur

ജില്ലയിൽ 21 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

Published

on

Share our post

കണ്ണൂർ: ജില്ലയിൽ ഒരു ഡി. വൈ.എസ്പിയും മുന്നു ഇൻസ്പെക്ടർമാരുമടക്കം 21 പേർക്ക് മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ എ.വി ജോൺ (ഡി വൈഎസ്പി പേരാവൂര് ) രാജേഷ് (ഇൻസ്പെക്ടർ ശ്രികണ്ഠാപൂരം) എം. സി വിനിഷ് (ഇൻസ്പെക്ടർ ആലക്കോട്) എം. ആസാദ് (ഇൻസ്പെക്ടർ പാനൂർ )മജിദ് ചാലിൽ (എ എസ് ഐ കൺട്രോൾ റും തലശേരി ) സി. വി അഷ്റഫ് (എസ് ഐ ജില്ലാ സ്പെഷൽ ബ്രാഞ്ച് കണ്ണുർ ) ഇടി സുരേഷ് കുമാർ (എസ് ഐ തളിപ്പറമ്പ്) സി തമ്പാൻ (എസ് ഐ ആലക്കോട്) ഇ. കെ രമേഷ് (എസ് ഐ പേരാവൂർ ) കെ.ശ്രീജിത്ത് (എസ് ഐ ക്രൈം ബ്രാഞ്ച് ഇക്കണോമിക്സ്‌ ഒഫൻസ് വ്ങ് കണ്ണൂർ )ബി. പി സന്ദിപൻ (എഎസ്ഐ സ്പെഷൽ ബ്രാഞ്ച് കണ്ണുർ ) കെ.വി മഹേഷ് (എസ് സി പി ഒ ഉളിക്കൽ ) എ വി ഷിബ (സിപിഒ എച്ച് ക്യു കണ്ണുർ ) എം ഷൈജു (സി പി ഒ കണ്ണൂർ )പി ബിജു ( എഎസ് ഐ ട്രാഫിക് എൻഫോഴ്സ്മെന്റ് തലശേരി ) ബിനു ജോൺ (എ എസ് ഐ ഡി എച്ച് ക്യു കണ്ണൂർ) പ്രഭാകരൻ നാരമ്പൻ (എസ് ഐ കെ എ പി 4) ലക്ഷ്‌മണൻ വരക്കോത്ത് (ഡ്രൈവർ എസ് ഐ കെഎ പി 4 ) പി. പി ദിനേശൻ (ആറമർ എനഎസ് ഐ കെഎ പി 4 ) എന്നിവരാണ്‌ മെഡൽ നേടിയ യത്


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!