ഉജ്ജ്വലബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

Share our post

വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടിമേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും 18നും ഇടയില്‍ പ്രായമുളള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി നാല് കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു.

അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

.ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിനായി കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌ക്കാരവും 25000 രൂപ വീതവും നല്‍കും.
.ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ഈ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6- 11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌ക്കാരവും 25000 രൂപ വീതവും നല്‍കും.
.2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുക.
.ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി ഡി, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം.
.കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷണല്‍ അച്ചീവ്മെന്റ് കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഒരുതവണ ഉജ്ജ്വലബാല്യം പുരസ്‌ക്കാരം ലഭിച്ച കുട്ടികളെ പരിഗണിക്കുന്നതല്ല.
അപേക്ഷ ഫോറം വനിതാ ശിശുവികസന വകുപ്പിന്റെ www.wcd.kerala.gov.in ല്‍ ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും, അനുബന്ധ രേഖകളും സെപ്തംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പര്‍ എസ്-6, രണ്ടാം നില, തലശ്ശേരി – 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199. ഇ മെയില്‍: dcpuknr@gmail.com.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!