Kerala
രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ

തിരുവനന്തപുരം : രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
1762 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷന് 1550 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 212 കോടിയുമാണ് നൽകിയത്. സാമൂഹ്യസുരക്ഷാ പെൻഷൻ അർഹരിൽ 26.74 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾവഴി നേരിട്ടും. ക്ഷേമനിധി പെൻഷൻ അതത് ബോർഡുകൾ വിതരണം ചെയ്യും. 23നു മുമ്പ് വിതരണം പൂർത്തിയാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചു.
Kerala
ഇനി കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി പാടില്ല;പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി


വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും നിര്‍ദ്ദേശം.പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം.നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യവെന്നും ഹൈക്കോടതി അറിയിച്ചു.ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് അധികാരമെന്നും സര്‍ക്കാര്‍ അറിയിച്ചു. സത്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഹൈക്കോടതിയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ വിശദീകരണം
Kerala
കൊച്ചി മെട്രോയിൽ അവസരം, അമ്പരപ്പിക്കുന്ന ശമ്പളം! യോഗ്യത, അവസാന തീയതി…വിശദ വിവരങ്ങൾ


കൊച്ചി: മെട്രോയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 32 വയസാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് / ബി.ഇ ആണ് ആവശ്യമായ യോഗ്യത. അപേക്ഷകർക്ക് അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവില്‍ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം, സൈറ്റ് മേല്‍നോട്ടത്തിലും ബില്‍ തയ്യാറാക്കലിലും കരാര്‍ മാനേജ്മെന്റിലും അറിവ്, അല്ലെങ്കില്‍ സമുദ്ര / കടല്‍ത്തീര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഡ്രെഡ്ജിംഗ്, നാവിഗേഷന്‍ ചാനല്‍ വികസനം എന്നിവയില്‍ പരിചയം എന്നിവ ഉണ്ടായിരിക്കണം. 2025 മാർച്ച് 19 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിന്റെ ലിങ്ക് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫാക്സ്, ഇ-മെയിൽ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സമയ പരിധിയ്ക്ക് ശേഷമോ ആവശ്യമായ രേഖകളില്ലാതെയോ ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. സപ്പോർട്ടിഗ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
എഴുത്ത് / ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് മേൽ പറഞ്ഞ ഒഴിവുകളിലേയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ എഴുത്ത് / ഓൺലൈൻ പരീക്ഷയ്ക്ക് വിളിക്കുകയുള്ളൂ. കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴി മാത്രമേ അറിയിപ്പുകൾ ഉണ്ടാകുകയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശയവിനിമയ മാർഗങ്ങളും ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെയായിരിക്കും ശമ്പളം.
Kerala
അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർദ്ധിപ്പിച്ചു


പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം.പന്നികളെ കൊലപ്പെടുത്താൻ അംഗീകൃത ഷൂട്ടർമാരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപ്പോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു.സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തുക എസ് ഡി. ആർ എഫ് ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് അനുവദിക്കാൻ തീരുമാനിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്