കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ ക്ലോക്ക് റൂം

കണ്ണൂർ : ട്രെയിൻ യാത്രക്കാരുടെ ബാഗുള്‍പ്പെടെ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം രണ്ട് ദിവസത്തിനുള്ളില്‍ തുറന്ന് നല്‍കും.
നേരത്തെ റെയില്‍വേ സ്റ്റേഷന്‍റെ ഒരു അറ്റത്തായാണ് ക്ലോക്ക് റൂം പ്രവര്‍ത്തിച്ചിരുന്നത്. പല യാത്രക്കാരും ഈ ക്ലോക്ക് റൂമിനെ കുറിച്ച് അറിയാതെ ലഗേജുമായി സമയം ചെലവഴിക്കാറായിരുന്നു പതിവ്.
എന്നാല്‍, പരാതികള്‍ കൂടിവന്നപ്പോഴാണ് റെയില്‍വേ അധികൃതര്‍ ആളുകള്‍ കാണുന്ന സ്ഥലത്തേക്ക് ക്ലോക്ക് റൂം മാറ്റാൻ തീരുമാനിച്ചത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇപ്പോള്‍ ക്ലോക്ക് റൂം നിര്‍മിക്കുന്നത്. ക്ലോക്ക് റൂമില്‍ ഒരു ബാഗിന് ഒരുദിവസം 15 രൂപയാണ് സേവന നിരക്ക്. അടുത്ത 24 മണിക്കൂറിന് 20 രൂപ വച്ച് നല്‍കണം.
ലോക്കര്‍ സൗകര്യത്തിന് ഇത് യഥാക്രമം 20 , 30 രൂപയയാണ്. പുതിയ ക്ലോക്ക് റൂമിന്‍റെ നിര്‍മാണം കഴിയുന്നതോടെ ആളുകള്‍ക്ക് എളുപ്പത്തില്‍ ലഗേജുകള്‍ സൂക്ഷിക്കാൻ ഏല്പിക്കാമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.