ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശി മോഹനകുമാര്‍ നാരായണന്‍ (48) ആണ് മരിച്ചത്.
നാല് വര്‍ഷത്തോളമായി ഒമാന്‍ സൊഹാറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹനകുമാര്‍.
മൃതദേഹം സൊഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.