അധ്യാപിക ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: പോലീസ് ഓഫീസർക്കെതിരെ കേസെടുക്കണമെന്ന് കെ.പി.എസ്.ടി.എ

Share our post

കണ്ണൂർ: സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ എസ്.പി.സി ചുമതലയുള്ള പൊലീസ് ഓഫിസർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

‘മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ എസ്.പി.സി ഡപ്യൂട്ടി നോഡൽ ഓഫിസറായ അധ്യാപിക നേരത്തേ ജില്ലാ പൊലീസ് അധികാരികൾക്കു പരാതി നൽകിയിരുന്നു. ഇതിന്റെ പേരിലും പൊലീസ് ഉദ്യോഗസ്ഥൻ അധ്യാപികയെ ഭീഷണി. എസ്.പി.സിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുമെന്നും പറഞ്ഞു.

തുടർന്നുണ്ടായ മനോവിഷമത്തിലാണു ചെണ്ടയാട് സ്വദേശിയായ അധ്യാപിക അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അധ്യാപിക അപകടനില തരണം ചെയ്തിട്ടുണ്ട്. ഇതേ പൊലീസ് ഓഫിസർക്കെതിരെ ഇതര വിദ്യാലയങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.

ഇയാളെ സസ്പെ‍ൻഡ് ചെയ്തില്ലെങ്കിൽ അധ്യാപകർ ജില്ലയിൽ സ്റ്റുഡന്റ് പൊലീസ് പ്രവർത്തനവുമായി സഹകരിക്കില്ല.’ കെ.പി.എസ്.ടി.എ അറിയിച്ചു. ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.രമേശൻ, വി.മണികണ്ഠൻ, ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ്, ട്രഷറർ സി.വി.എ.ജലീൽ, എം.കെ.അരുണ, സി.എം.പ്രസീത, പി.പി.ഹരിലാൽ, വി.വി.പ്രകാശൻ, ദിനേശൻ പാച്ചോൾ, സുധീർ കുനിയിൽ, കെ.രാജേഷ്, കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!