കണ്ണൂരിൽ ക്ലബ്ബില്‍ പൂട്ടിയിട്ട് പോലീസുകാരെ മര്‍ദ്ദിച്ചു, മൂന്ന് പേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അത്തായകുന്നില്‍ കണ്ണൂര്‍ ടൗണ്‍ എസ്. ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ചു.
പട്രോളിംഗിനിടെ ക്ലബ്ബില്‍ വെച്ച് മദ്യപിക്കുന്നത് കണ്ട് പോലീസ് ക്ലബ്ബില്‍ കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍പൂട്ടി അകത്തുണ്ടായിരുന്ന ഏഴ് പേര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ടൗണ്‍ എസ്. ഐ. സി. എച്ച് നജീബിന് ഷോള്‍ഡറിനാണ് പരിക്കേറ്റത് സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റ പൊലിസുകാര്‍ കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യുന്നതിന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൊലിസ് രാത്രികാല പട്രോളിങ് ശക്മാക്കിയിട്ടുണ്ട്.