വയോധികന്റെ പേഴ്സ് തട്ടിയെടുത്ത് എടിഎമ്മിൽ നിന്ന് പണം കവർന്ന മയ്യിൽ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പേഴ്സിൽ ഉണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് വിവിധ എ.ടി.എമ്മിൽ നിന്നായി 45,000 രുപ കവർന്ന പ്രതിയെ കണ്ണൂര്‍ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ മയ്യിൽ വേളം സ്വദേശി യു കൃഷ്ണൻ (58) നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചു അറസ്റ്റ് ചെയ്തത്.