വഴിതര്‍ക്കത്തെ തുടര്‍ന്ന് യുവതിക്കെതിരെ വധഭീഷണി മുഴക്കിയ അയല്‍വാസിക്കെതിരെ കേസെടുത്തു

Share our post

ചക്കരക്കല്‍: കാവിന്‍മൂലയില്‍ വഴിതര്‍ക്കത്തെതുടര്‍ന്നുളള വിരോധത്തിന് യുവതിക്കെതിരെ വധഭീഷണി മുഴക്കിയ അയല്‍വാസിക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു.

കാവിന്‍മൂല ഉച്ചുളിക്കുന്നില്‍ പ്രീയേഷിനെതിരെയാണ് ചക്കരക്കല്‍ സി. ഐ ശ്രീജിത്ത കോടേരി യുവതിയുടെ പരാതിയില്‍ കേസെടുത്തത്.

അയല്‍വാസി സി. മനീഷയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വെളളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് വഴിതര്‍ക്കത്തെ തുടര്‍ന്ന് മനീഷയും പ്രീയേഷും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും ഇതിനിടെ പ്രീയേഷ് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!