തലശേരിയിലെ കടവരാന്തയില്‍ വയോധികൻ മരിച്ച നിലയില്‍

തലശേരി: തലശേരി നഗരത്തില്‍ വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ടി.സി മുക്ക് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കടവരാന്തയിലാണ് ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാള്‍ തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തലശേരിയിലെ വ്യാപാരികള്‍ക്ക് മറ്റിടങ്ങളില്‍ നിന്നും സാധനങ്ങളെത്തിച്ചാല്‍ കിട്ടുന്ന ചെറിയ സഹായങ്ങള്‍ കൊണ്ടാണ് ഇയാള്‍ ഉപജീവനം കഴിച്ചിരുന്നത്.
മൃതദേഹം തലശേരി ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.