പോലീസുകാരനെ അക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : 2007ൽ പോലീസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി ഷിജിൻ മംഗലശേരിയെയാണ് കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ ബിജു പ്രകാശ്, എ.എസ്.ഐ അജയൻ, എസ്.സി.പി.ഒ സ്നേഹേഷ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
2007ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രി പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ ഇയാൾ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.