റേഷൻ ആട്ടയ്ക്ക് വില കൂട്ടി; മഞ്ഞ കാർഡിന് ഏഴ് രൂപ, പിങ്ക് കാർഡിന് ഒൻപത്

Share our post

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒരു കിലോ പാക്കറ്റ് ആട്ടയുടെ (​ഗോതമ്പുപൊടി) വില വർധിപ്പിച്ചു. മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന – എ.എ.വൈ) ഉടമകൾക്ക് കിലോയ്ക്ക് ആറ് രൂപയിൽ നിന്ന് ഏഴ് രൂപയായും പിങ്ക് കാർഡ് (പി.എച്ച്എച്ച്) ഉടമകൾക്ക് എട്ട് രൂപയിൽ നിന്ന് ഒൻപത് രൂപയായുമാണ് വില കൂട്ടിയത്. ​ഗോതമ്പ് പൊടിച്ച് ആട്ടയാക്കുന്നതിനു വരുന്ന ചെലവിനത്തിൽ ഈടാക്കുന്ന തുകയാണ് വർധിപ്പിച്ചത്. ‌‌‌

ആട്ടയുടെ വിൽപനവില കൂട്ടണമെന്ന് സപ്ലൈകോ എംഡി നൽകിയ ശുപാർശ കഴിഞ്ഞയാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗം അം​ഗീകരിക്കുകയായിരുന്നു. ഇന്ധനവില, വൈദ്യുതിനിരക്ക്, ലോഡിങ് ചാർഡ്, പാക്കിങ് സാധനങ്ങൾ എന്നീ ഇനങ്ങളിലെ ചെലവ് വർദ്ധിച്ചതിനാൽ ആട്ടയുടെ പ്രോസസിങ് ചാർജ് ക്വിന്റലിന് 434.70 രൂപയിൽ നിന്ന് 520 രൂപയായും ഓവർഹെഡ് ചെലവുകൾ ക്വിന്റലിന് 96.30 രൂപയിൽ നിന്ന് 110 രൂപയായും വർധിപ്പിക്കണമെന്നായിരുന്നു ശുപാർശ.

മഞ്ഞ കാർഡ് ഉടമകൾക്ക് രണ്ട് പാക്കറ്റും പിങ്ക് കാർഡിന് ഓരോ കിലോയുമാണ് ആട്ട ലഭിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് വില വർദ്ധിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!