Connect with us

Social

വരാനിരിക്കുന്ന പുതിയ ഫോണുകളില്‍ മാത്രമല്ല; ഐഫോണ്‍ 14 മോഡലുകളിലും ടൈപ്പ് സി പോര്‍ട്ടുകള്‍

Published

on

Share our post

യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് വരാനിരിക്കുന്ന ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് ഐഫോണ്‍ 14 സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ 15 മോഡലുകളില്‍ മാത്രമല്ല നിലവിലുള്ള ഐഫോണ്‍ 14 മോഡലുകളില്‍ ചിലത് ടൈപ്പ് സി ഉള്‍പ്പെടുത്തി റീ ലോഞ്ച് ചെയ്യുമെന്നാണ് പുതിയ വിവരം.

സെപ്റ്റംബറില്‍ ഐഫോണ്‍ 15 പരമ്പര അവതരിപ്പിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇത്തവണ ഐഫോണിന്റെ ചരിത്രത്തിലെ വലിയൊരു മാറ്റവുമായാവും ഫോണ്‍ എത്തുക. അതാണ് ടൈപ്പ് സി പോര്‍ട്ടുകള്‍. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ടൈപ്പ് സി പോര്‍ട്ട് നിര്‍ബന്ധിതമാക്കുന്ന യൂറോപ്പിലെ പുതിയ നിയമം അനുസരിക്കേണ്ടതുള്ളതിനാലാണ് ആഗോള തലത്തില്‍ േൈഫാണുകള്‍ ടൈപ്പ് സി പോര്‍ട്ടിലേക്ക് മാറാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായത്.

ടി.വി.ഒ.എസ് 17 ബീറ്റാ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സ് യൂസറായ @aaronp613 ആണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുന്ന ഐഫോണ്‍ മോഡലുകള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. അതില്‍ പക്ഷെ ഐഫോണ്‍ 15 മാത്രമായിരുന്നില്ല ആറ് മറ്റ് ഫോണുകളുടെ സൂചനകളും ഉണ്ടായിരുന്നു. നാലെണ്ണം ഐഫോണ്‍ 15 ന്റെ മറ്റ് പതിപ്പുകളാണെങ്കില്‍ ബാക്കിയുള്ള രണ്ടെണ്ണം നിലവിലുള്ള ഐഫോണ്‍ 14 പരമ്പരയില്‍ നിന്നുള്ളതാവാം എന്നാണ് അനുമാനം. അത് ഐഫോണ്‍ 14 നും ഐഫോണ്‍ 14 പ്ലസും ആവാം എന്ന് ബിജിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെയെങ്കില്‍ ഐഫോണ്‍ 15 മോഡലുകള്‍ പുറത്തിറക്കുന്നതിനൊപ്പം പതിവുപോലെ നിലവിലുള്ള ഐഫോണ്‍ 14 പ്രോ മോഡലുകള്‍ പിന്‍വലിച്ചേക്കും. പുതിയ പ്രോ മോഡലുകള്‍ക്ക് വിപണിയില്‍ ഇടം ലഭിക്കുന്നതിനാണിത്. അതിനാല്‍ ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളായിരിക്കും വിപണിയിലുണ്ടാവുക.

2018 ല്‍ തന്നെ ഐപാഡില്‍ ആപ്പിള്‍ ടൈപ്പ് സി സ്ലോട്ട് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ ലൈറ്റ്‌നിങ് കേബിളില്‍ തന്നെ തുടരുകയായിരുന്നു.


Share our post

Social

ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

Published

on

Share our post

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Share our post
Continue Reading

Social

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

Published

on

Share our post

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം

Published

on

Share our post

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും 2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്‌. ഹിന്ദിയോ, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല.വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.


Share our post
Continue Reading

Trending

error: Content is protected !!