PERAVOOR
നെഹ്റു ട്രോഫി വള്ളംകളി;പുന്നമടക്കായലിൽ കേരളാ പോലീസിനു വേണ്ടി തുഴയെറിയാൻ പേരാവൂർ സ്വദേശിയും
പേരാവൂർ : ഇന്ന് നടക്കുന്ന അറുപത്തിയൊൻപതാമത് നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ കേരള പോലീസിനു വേണ്ടി തുഴയെറിയാൻ പേരാവൂർ സ്വദേശിയും.
മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ പേരാവൂർ വെളളർവള്ളിയിലെ തുയ്യത്ത് പ്രജീഷാണ് ഇന്ന് പോലീസ് ടീമിൽ തുഴയെറിയുന്നത്.
2018 ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനക്കാരായ കേരള പോലിസ് ടീമിലെ അംഗം കൂടിയാണ് പ്രജീഷ്.വെള്ളർ വള്ളിയി വായനശാലക്ക് സമീപത്തെ പരേതനായ പ്രഭാകരൻ്റെയും പുഷ്പയുടെയും മകനാണ്.
PERAVOOR
സംസ്ഥാനത്ത് ആദ്യം ; സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുന്നത്.
മാലൂർ – 240, മുഴക്കുന്ന് – 215, കണിച്ചാർ – 144, കേളകം – 183, കോളയാട് – 199, പേരാവൂർ – 205, കൊട്ടിയൂർ – 199 എന്നിങ്ങനെ 1382 അയൽക്കൂട്ടങ്ങളാണ് ബ്ലോക്ക് തലത്തിൽ ഹരിതമായി പ്രഖ്യാപനം നടത്തിയത്.
അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ സുരക്ഷിത ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു യൂസർ ഫീ നൽകി ഹരിതകർമസേനക്ക് കൈമാറിയും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം തുറസായി ഒഴുക്കാതെ സംസ്‌കരിച്ചും അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ചുമാണ് “ഹരിത അയൽക്കൂട്ടങ്ങൾ” ആയി മാറിയത്.
നേരത്തെ പേരാവൂർ ബ്ലോക്കിൽ ഹരിതവിദ്യാലയങ്ങളും ഹരിതകലാലയങ്ങളും ഇതേ രീതിയിൽ പ്രഖ്യാപിച്ചിരുന്നു.
ജില്ലാ കളക്ടർ അരുൺ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് ഗ്രാമ പഞ്ചായത്ത് സി.ഡി.എസുകൾക്കുമുള്ള ഉപഹാരവും മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി. പി. വേണുഗോപാലൻ, ടി.ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, എ.ടി.കെ.മുഹമ്മദ്, പ്രേമി പ്രേമൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ശുചിത്വ ഓഫീസർ സങ്കേത്. കെ. തടത്തിൽ എന്നിവർ സംസാരിച്ചു.
PERAVOOR
ഗ്രാമീണ റോഡ് പദ്ധതിയിൽ പേരാവൂർ മണ്ഡലത്തിൽ അനുവദിച്ചത് നാലുകോടി 35 ലക്ഷം രൂപ
പേരാവൂർ : സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഡ്വ: സണ്ണി ജോസഫ് എം.എൽ.എ നിർദ്ദേശിച്ച പ്രകാരം പേരാവൂർ മണ്ഡലത്തിൽ അനുവദിച്ചത് നാല് കോടി 35 ലക്ഷം രൂപ. മൂന്നു പദ്ധതികൾ വീതം ഓരോ പഞ്ചായത്തിലും സമർപ്പിച്ചെങ്കിലും അതിൽ ഓരോ പഞ്ചായത്തിലും ഓരോ പദ്ധതിക്കാണ് അംഗീകാരം കിട്ടിയതെന്നും അഡ്വ. സണ്ണി ജോസഫ് എം എൽ എ വ്യക്തമാക്കി.
റോഡ് പദ്ധതികൾ ഇവയാണ്.
1-പെരുമ്പുന്ന അർച്ചന ആശുപത്രി- പെരുമ്പുന്ന റോഡ്- 25 ലക്ഷം രൂപ.
2- വിളക്കോട് – പാറക്കണ്ടം – കായിപ്പനച്ചി റോഡ്- 40 ലക്ഷം രൂപ.
3- പൂളക്കുറ്റി – ഇരുപത്തി എട്ടാം മൈൽ റോഡ് -25 ലക്ഷം രൂപ
4-ചുങ്കക്കുന്ന് – പൊട്ടൻതോട് – കുറിച്ച്യനഗർ റോഡ് – 45 ലക്ഷം രൂപ. 5-ഐ.ടി.സി – മാടത്തിൻകാവ് – വെള്ളൂന്നി -റോഡ്- 35 ലക്ഷം രൂപ.
എന്നിങ്ങനെയാണ് റോഡുകൾക്കായി സംസ്ഥാന സർക്കാർ തുക അനുവദിച്ചിട്ടുള്ളതെന്ന് എം.എൽ.എ അറിയിച്ചു.
PERAVOOR
പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്ര തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ നടക്കും. ജനറൽ ബോഡി യോഗത്തിൽ പുതിയ ആഘോഷക്കമ്മറ്റി ഭാരവാഹികളായി കൂട്ട രവീന്ദ്രൻ (പ്രസി.), വി.കെ.ഷിജിൽ (സെക്ര), അഭിജിത്ത് , പ്രസന്ന മുകുന്ദൻ (വൈ.പ്രസി. ) സുരേഷ് ബാബു തോട്ടുംകര, പി.വി. ആദർശ് (ജോ.സെക്ര.), കെ. പ്രകാശൻ (ട്രഷ.) എന്നിവരെയും 25 അംഗ എക്സികുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു