MATTANNOOR
പറക്കാൻ ആകാശമില്ലാതെ കണ്ണൂർ

കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാരൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി. റൺവേയും റെഡി. എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, പറന്നുയരാൻ ആകാശം (വിമാനം) മാത്രമില്ല.
ഇനി കേരള മുഖ്യമന്ത്രി പറയുന്നത് കേൾക്കുക: ‘‘കണ്ണൂർ വിമാനത്താവളത്തിന്റെ ഈയവസ്ഥയിൽ പ്രത്യേക മാനസിക സുഖമാണ് കേന്ദ്രസർക്കാറിന് ലഭിക്കുന്നത്. പോയന്റ് ഓഫ് കോൾ പദവി നൽകുന്നകാര്യത്തിൽ തലതിരിഞ്ഞ നിലപാടാണ് കേന്ദ്രത്തിന്റേത്’’- ഒരു വിമാനത്താവളത്തിന്റെ അവസ്ഥയെന്തെന്ന് അറിയാൻ മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ മാത്രം മതി.
കണ്ണൂരിന്റെ ചിറകരിഞ്ഞതിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് സ്ഥാപിക്കുക കൂടിയാണ് മുഖ്യമന്ത്രി. ഉത്തരവാദി ആരായാലും കണ്ണൂർ വിമാനത്താവളത്തിന്റെ ഗതി ഒട്ടും ആശാവഹമല്ലെന്ന് വ്യക്തം. യാത്രക്കാർ ഏറെയുണ്ടായിട്ടും വിമാനങ്ങളിലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതി. കണ്ണൂരിൽനിന്നുള്ള എം.പിമാർ നിരന്തരം പാർലമെന്റിൽ ഉന്നയിച്ചിട്ടും ഒരുഫലവുമില്ല.
റൺവേയിൽ മുൻനിരയിൽ
2018 ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം മട്ടന്നൂരിനടുത്ത് മൂർഖൻപറമ്പിൽ നാടിന് സമർപ്പിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ എയർലൈൻസ് എന്നിവരാണ് തുടക്കത്തിൽ സർവിസ് നടത്തിയത്.
മികച്ചനിലയിൽ കുതിച്ച് മുന്നോട്ടുപോയ വിമാനത്താവളം നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്.
ഗോ ഫസ്റ്റ് എയർലൈൻ സർവിസ് നിർത്തിയതും മറ്റ് എയർലൈനുകൾ കടന്നുവരാത്തതും വിദേശവിമാനങ്ങൾ എത്താൻ പോയൻറ് ഓഫ് കോൾ പദവി കേന്ദ്രം നൽകാത്തതുമാണ് പ്രതിസന്ധി കൂട്ടിയത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കർണാടകയിലെ കുടക് ജില്ലകൾ ഉൾപ്പെടുന്ന വലിയൊരു മേഖലയാണ് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. നേരത്തേ കരിപ്പൂർ, കൊച്ചി, കർണാടകയിലെ മംഗളൂരു എന്നീ വിമാനത്താവളങ്ങളെയാണ് ഈ പ്രദേശങ്ങളിലുള്ളവർ ആശ്രയിച്ചിരുന്നത്.
കണ്ണൂരിൽ നിന്ന് വിമാനങ്ങൾ കുറഞ്ഞതും ഉള്ളതിൽ ടിക്കറ്റ് കിട്ടാതെയും വന്നതോടെ ഇപ്പോൾ വീണ്ടും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി യാത്രക്കാർ. ടിക്കറ്റ് കിട്ടിയാൽ തന്നെ ഉയർന്നനിരക്കും. കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളേക്കാൾ 30-40 ശതമാനം നിരക്ക് വർധനയാണ് ഈടാക്കുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവർ ഇതോടെ പൂർണമായും കണ്ണൂർ വിമാനത്താവളത്തെ കൈയൊഴിയുകയാണ്.
യാത്രക്കാർക്ക് കണ്ണൂർ വേണം; ഇതാ കണക്കുകൾ
2018-23 കാലയളവിൽ 4,345,194 യാത്രക്കാരാണ് കണ്ണൂരിൽ നിന്ന് പറന്നത്. 2,566,882 പേർ വിദേശത്തേക്കും 1,778,312 പേർ ആഭ്യന്തര യാത്രക്കാരുമാണ്. ഇതുവരെ 18,657 വിദേശ സർവിസുകളും 26,659 ആഭ്യന്തര സർവിസുകളും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നടത്തി. 2019-20 കാലയളവിൽ 15,83,600 പേർ കണ്ണൂരിൽ നിന്ന് യാത്രചെയ്തിരുന്നു. 777660 പേർ ആഭ്യന്തരയാത്ര നടത്തിയപ്പോൾ വിദേശത്തേക്ക് 8,05,940 പേർ യാത്ര ചെയ്തു.
എന്നാൽ, 2022 -23 കാലയളവിലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വൻതോതിലാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ആഭ്യന്തര-വിദേശ സർവിസുകളിൽ നിന്നായി 12,57,086 പേരാണ് യാത്രചെയ്തത്. 2019 കാലയളവിൽ നിന്ന് 2023ലേക്ക് എത്തുമ്പോൾ 326,514 യാത്രക്കാരുടെ കുറവാണ് കണ്ണൂർ വിമാനത്താവളം നേരിട്ടത്. ഇതിൽ വിദേശത്തേക്ക് യാത്രചെയ്തവരുടെ എണ്ണം ചെറിയതോതിൽ കൂടിയെങ്കിലും ആഭ്യന്തരയാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. വിദേശത്തേക്ക് പോയവരുടെ എണ്ണം 8,53,091ഉം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4,03,995ഉം ആണ്.
ഗോ ഫസ്റ്റ് നിലച്ചു, കൂനിന്മേൽക്കുരു
ഗള്‍ഫിലേക്കടക്കം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സർവിസ് നിര്‍ത്തിയതോടെയാണ് വിമാനത്താവളം കനത്ത തിരിച്ചടി നേരിട്ടത്. 2019 -20 കാലയളവിൽ 15,131 വിദേശ-ആഭ്യന്തര സർവിസുകളാണ് നടത്തിയതെങ്കിൽ 2022-23 കാലയളവിൽ സർവിസുകളുടെ എണ്ണം 12,024 കുറഞ്ഞു. വിമാനങ്ങള്‍ കുറഞ്ഞതോടെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു.
ഗോ ഫസ്റ്റ് എയർലൈൻ സർവിസ് പ്രതിസന്ധിയെ തുടർന്ന് 2023 മേയിൽ മാത്രം 25,270 യാത്രക്കാരാണ് കുറഞ്ഞത്. ഏപ്രിലിൽ 1,17,310 പേരാണ് കണ്ണൂർ വഴി യാത്രചെയ്തത്. ഗോ ഫസ്റ്റ് എയർ സർവിസുകൾ നിർത്തിയ മേയിൽ യാത്രക്കാരുടെ എണ്ണം 92,040 ആയി കുറഞ്ഞു.
18,066 അന്താരാഷ്ട്ര യാത്രക്കാരുടെയും 7204 ആഭ്യന്തര വിമാനയാത്രക്കാരുടെയും എണ്ണമാണ് കുറഞ്ഞത്. ജൂണിൽ 10,296 പേരുടെ കുറവാണ് ഉണ്ടായത്. 56,065 അന്താരാഷ്ട്രയാത്രക്കാരും 25,679 ആഭ്യന്തരയാത്രക്കാരും ഉൾപ്പെടെ 81,744 പേരാണ് ജൂണിൽ യാത്രചെയ്തത്.
വിമാനത്താവളത്തിന്റെ ഉയിർത്തെഴുന്നേൽപിനായി ജില്ലയിലെ എം.പിമാർ നിരന്തരം കേന്ദ്രത്തിനു മുന്നിൽ വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും തള്ളുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയൻറ് ഓഫ് കോൾ പദവി നൽകണമെന്ന് എം.പിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മെട്രോ നഗരമല്ലെന്നപേരിൽ ആവശ്യം തള്ളുകയാണ് കേന്ദ്രം.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില് നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില് നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില് നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില് നിന്നുള്ള 73 തീർത്ഥാടകരും മാഹിയില് നിന്നുമുള്ള 31 പേരുമുള്പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില് നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല് യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില് റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള് എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില് നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്