Connect with us

Kerala

ദുരന്തമുഖത്ത് രക്ഷകരാകാൻ പെൺപടയൊരുങ്ങുന്നു 

Published

on

Share our post

തിരുവനന്തപുരം : തീയാളുന്ന ദുർഘട നിമിഷങ്ങൾക്ക് മുമ്പില്‍ പാഞ്ഞടുക്കാനും അടർന്നുവീണേക്കാവുന്ന ജീവനുകളെ തിരികെ പിടിക്കാനും കേരളത്തിന്റെ പെൺപടയൊരുങ്ങുന്നു. സംസ്ഥാനത്താദ്യമായി അഗ്നിശമന സേനയിലേക്ക്‌ വനിതാംഗങ്ങൾa എത്തുകയാണ്‌. 87 പേരെയാണ്‌ ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രി മുൻകൈയെടുത്താണ്‌ ഫയർഫോഴ്‌സിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനമെടുത്തത്‌. തുടര്‍ന്ന്, ഫയർ വുമൺ തസ്തികയിലേക്ക്‌ പി.എസ്‌.സി വിജ്ഞാപനം പുറത്തിറക്കി. പരീക്ഷയും ശാരീരികക്ഷമതാ പരിശോധനയുമടക്കം കഴിഞ്ഞാണ്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തത്‌. സർക്കാർ വനിതകൾക്കായി നിർമിച്ച 100 തസ്തികകളില്‍ കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 15 വീതവും മറ്റ്‌ ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ച്‌ ഒഴിവ് വീതവുമാണുള്ളത്‌. ആദ്യഘട്ടത്തിൽ 87 പേരാണ് യോഗ്യത നേടിയത്‌. ആറ്‌ മാസത്തെ കഠിന പരിശീലനത്തിനായി ഉദ്യോഗാർഥികൾ സെപ്‌തംബർ നാലിന്‌ തൃശൂർ വിയ്യൂരിലെ ഫയർ സർവീസ്‌ അക്കാദമിയിലെത്തും. അടുത്ത ആറ്‌ മാസം ഫീൽഡുതല പരിശീലനവുമുണ്ടാകും. പിന്നീട്‌ ജില്ലാ ആസ്ഥാനങ്ങളിൽ ഇവരെ നിയോഗിക്കും.

താമസത്തിനും വിശ്രമത്തിനുമടക്കമുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്‌. കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപയാണ്‌ സർക്കാർ ഇതിനായി മാറ്റിവച്ചത്‌. ചിട്ടയായ പരിശീലനത്തിലൂടെ മികവുറ്റ സേനാംഗങ്ങളായി ഇവരെ മാറ്റാനാണ്‌ ലക്ഷ്യമിടുന്നത്. പരിശീലനത്തിന് മുന്നോടിയായി ഫയർഫോഴ്‌സ്‌ മേധാവി കെ പത്മകുമാർ 19ന്‌ വിയ്യൂരിലെത്തി സിലബസും പ്രായോഗിക പരിശീലനവും എന്തെല്ലാമെന്ന്‌ പരിശോധിക്കും.


Share our post

Kerala

മുസ്ലിംലീഗ്‌: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

Published

on

Share our post

ചെന്നൈ: മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ്‌ തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്‌. പി വി അബ്‌ദുൾ വഹാബാണ്‌ ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രധാന ഭാരവാഹികൾക്ക്‌ ആർക്കും മാറ്റമില്ല.

ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഓർഗനൈസിംഗ്‌ സെക്രട്ടറിയും എം പി അബ്‌ദുൾ സമദ്‌ സമാദാനി എംപി സീനിയർ വൈസ്‌ പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്‌, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ്‌ ഇബ്രാഹിം സേഠ്‌, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത്‌ ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ്‌ പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ്‌ തങ്ങൾ, ഖൊറും അനീസ്‌ ഒമർ, നവാസ്‌ കനി എംപി, അഡ്വ. ഹാരിസ്‌ ബീരാൻ എംപി, എച്ച്‌ അബുദുൽ ബാസിത്‌, ടി എ അഹമ്മദ്‌ കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .

ചരിത്രത്തിലാദ്യമായി വനിതകൾ

ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.


Share our post
Continue Reading

Kerala

കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

Published

on

Share our post

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.

എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.

മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.


Share our post
Continue Reading

Trending

error: Content is protected !!