ഫുട്ബാൾ ടൂർണമെന്റ് 15ന്

പഴയങ്ങാടി:പഴയങ്ങാടി ബ്ലാക്കോബ്രാസിന്റെ ആഭിമുഖ്യത്തിൽ 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി പഴയങ്ങാടി ജൂനിയർ പ്രിമിയർ ലീഗ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് സ്വതന്ത്ര ദിനത്തിൽ ചൂട്ടാട് ബീച്ച് അറീന ടർഫിൽ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എരിപുരം പാളയം ഗ്രൗണ്ടിൽ തിരഞ്ഞെടുത്ത കുട്ടികളെ 6 ടീമുകളാക്കിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ടൂർണമെന്റിൽ നിന്നും തിരഞ്ഞെടു ക്കുന്ന കുട്ടികൾക്ക് പ്രതേക പരിശീലനം നൽകുമെന്നും വാർത്ത സമ്മേളനത്തിൽ ഹുസൈൻ സി.പി,നിസാർ എസ്.വി,അമീർ മാടായി,ഷിയാസ്.പി എന്നിവർ അറിയിച്ചു.
മാടായി പഞ്ചായത്തിലെയും പരിസര പ്രദേശത്തിലെയും കായികമികവുള്ള കുട്ടികളെ ചെറുപ്പത്തിൽ കണ്ടെത്താനും പരിശീലനം നൽകാനും ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.