പേരാവൂർ ടൗൺ ജങ്ങ്ഷനിൽ കാർ ബൈക്കിലിടിച്ച് അപകടം

പേരാവൂർ: ടൗൺ ജങ്ങ്ഷനിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്കേറ്റു.
കാക്കയങ്ങാട് സ്വദേശിയും കുനിത്തലമുക്ക് ദേവിക റേഡിയേറ്റർ വർക്ക്‌സ് ഉടമയുമായ ശ്രീനി,തെറ്റുവഴി സ്വദേശിയും കുനിത്തലമുക്കിലെ വാഹന മെക്കാനിക്കുമായ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു അപകടം.