Connect with us

Kerala

60 ലക്ഷം പേർക്ക്‌ 3200 രൂപവീതം ഓണസമ്മാനം ; വെള്ള, നീല കാർഡുകാർക്ക്‌ അഞ്ച് കിലോ അരി

Published

on

Share our post

തിരുവനന്തപുരം : ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിന്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. അടുത്തയാഴ്‌ച വിതരണം ആരംഭിക്കും. 23നുള്ളിൽ എല്ലാവർക്കും പെൻഷൻ ലഭിച്ചുവെന്ന്‌ ഉറപ്പാക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക ലഭിക്കും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ തുക എത്തിക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാലത്ത്‌ എല്ലാ അവശജനവിഭാഗത്തിനും സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ.

വെള്ള, നീല കാർഡുകാർക്ക്‌ അഞ്ച് കിലോ അരി

വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി ആഗസ്‌തിൽ നൽകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന്‌ മാസത്തിലൊരിക്കൽ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണയ്ക്ക് പുറമെ അരലിറ്റർകൂടി നൽകും. 27, 28 ദിവസങ്ങളിൽ റേഷൻകടകൾ പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ അവധി നൽകും. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി റേഷൻ കട വഴി വിതരണം ചെയ്യുന്ന അരിയുടെ 70 ശതമാനവും പുഴുക്കലരിയാക്കും.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!