കണ്ണൂർ ജില്ലയിൽ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം
ശ്രീകണ്ഠപുരം: പൊലീസ് റൂറല്‍ ജില്ലയിലെ എട്ട് എസ്.ഐമാരെ സ്ഥലംമാറ്റി. ഇരിട്ടിയില്‍ നിന്ന് നിബിന് ജോയിയെ കരിക്കോട്ടക്കരി സ്റ്റേഷനിലേക്കും ആറളത്ത് നിന്ന് വി.വി. ശ്രീജേഷിനെ മാലൂരിലേക്കും വനിത സെല്ലില്‍ നിന്ന് കെ. ഖദീജയെ ശ്രീകണ്ഠപുരത്തേക്കും സ്ഥലംമാറ്റി.
മാലൂരില്‍നിന്ന് എന്‍.സി. സനീഷ്കുമാറിനെ ആറളത്തേക്കും കരിക്കോട്ടക്കരിയില്‍നിന്ന് എന്‍. വിപിനിനെ ഇരിട്ടിയിലേക്കും ശ്രീകണ്ഠപുരത്ത് നിന്ന് ടി.കെ. ബാലകൃഷ്ണനെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.
ബി.ജെ.പി പ്രവര്ത്തകന് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ മുഴക്കുന്ന് എസ്.ഐ ഷിബു എഫ്. പോളിനെ ആലക്കോട്ടേക്കും ആലക്കോട്നിന്ന് പി. വിജേഷിനെ മുഴക്കുന്നിലേക്കും സ്ഥലംമാറ്റി നിയമിച്ചു.