തലശേരിയിൽ ഓണ്‍ലൈനിലൂടെ മധ്യവയസ്‌കന്റെ പണം തട്ടിയെടുത്തു, സൈബര്‍ പോലീസ് കേസെടുത്തു

തലശേരി: മുഴപ്പിലങ്ങാട് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 24000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സൈബര്‍ പൊലിസ് കേസെടുത്തു.
എസ്.ബി. ഐയുടെ വ്യാജെനെ അയച്ച ലിങ്കില്‍ സമ്മാനക്കൂപ്പണ്‍ ലഭിക്കുന്നതിനായി വന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്തു ഒ.ടി.പി നമ്പര്‍ അയച്ചു കൊടുത്തതിനു ശേഷം ലോഗിന്‍ ചെയ്തപ്പോഴാണ് പണം നഷ്ടമായത്.
ഇതേ തുടര്‍ന്ന് ഇയാള്‍ കണ്ണൂര്‍ സൈബര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പതിനാലായിരം രൂപ തിരിച്ചുകിട്ടി.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിന്പിന്നിലെന്നും ഇവര്‍ക്കെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും സൈബര്‍ പൊലിസ് അറിയിച്ചു.